രണ്ട് തരം അറിവുകൾ. Social learning .DR KHALEELSHAMRAS

വിമർശിക്കപ്പെട്ട വിഷയങ്ങളെ
കുറിച്ച് രണ്ട് രീതിയിലാണ്
മനുഷ്യർ അറിവു നേടുന്നത്.
ഒന്ന് നിത്യേന ആ
വിഷയത്തെ വിമർശിച്ചവരിൽനിന്നും
തന്നെ ആ വിഷയത്തെ
പഠിച്ചു കൊണ്ടിരിക്കും.
അത് ഒരു വൈകാരികതയായി
അവരുടെ മനസ്റ്റിൽ വാഴും.
മനസ്സിൽ
ഒരു ശത്രുവിനെ സൃഷ്ടിക്കുന്നതിലേക്കും
അതിലൂടെ
സ്വന്തം മനസ്സമാധാനം
നഷ്ടപ്പെടുത്തുന്നതിലേക്കും
അത് നയിക്കും.
രണ്ടാമത്തെ ആൾക്കാർ
അവർ വിമർശിക്കപ്പെട്ടതിനെ
വിമർശിക്കപ്പെട്ടവരിൽ നിന്നും
പഠിക്കും.
അവരുടെ മനസ്സുകളിൽ
അറിവും നിഷ്കളങ്കതയും
നിറയും..
മനസ്സു നിറയെ
സമാധാനമാണ് അവർ
അനുഭവിക്കുന്നത്.
പല
മനുഷ്യകൂട്ടായ്മകളും
ഈ രണ്ടു വിഭാഗങ്ങളിലും
പെട്ടവർ ഉണ്ട്.
ആദ്യ വിഭാഗത്തിൽ പെട്ട
കൂട്ടായ്മകളെ
ആ രീതിയിൽ
കണ്ടു കൊണ്ടേ വിലയിരുത്താവൂ.
കാരണം അവർ
മറ്റുള്ളതിനെ വിമർശിക്കാൻ വേണ്ടി
പഠിച്ചവരോ
വിമർശിച്ചവരിൽനിന്നും
പഠിച്ചവരോ ആണ്.
അറിവല്ല മറിച്ച്
തികച്ചും നെഗറ്റീവായ
വൈകാരികതകളാണ്
അവരുടെ മനസ്സുകളെ ഭരിക്കുന്നത്.
രണ്ടാം വിഭാഗത്തിൽ പെട്ടവരോട്
നല്ല സൗഹൃദം കാത്തു സൂക്ഷിക്കുക.
അറിവിന്റേയും
സമാധാനത്തിന്റേയും
ലോകത്തിലൂടെ അവർ നയിക്കും.

Popular Posts