Thursday, March 9, 2017

മനുഷ്യ വിവാഹങ്ങൾ. ഖലീൽശംറാസ്

ഒരു സ്ത്രീമനുഷ്യനേയും
പുരുഷ മനുഷ്യനേയും
നാട്ടിൽ നിലവിലുള്ള
നിയമവ്യവസ്ഥയുടെ
അടിസ്ഥാനത്തിൽ
ഇണയും തുണയാമാക്കി.
പക്ഷെ മണിയറയുടെ കുട്ടിലെത്തിയപ്പോഴാണ്
അറിയുന്നത്
പുലിയും പുള്ളിമാനും തമ്മിലും
രണ്ട് കുരങ്ങൻമാർ തമ്മിലും
എരുമയും പോത്തും
തമ്മിലുമൊക്കെയായിരുന്നു
ആ വിവാഹം നടന്നതെന്ന് .
രൂപം മാത്രം മനുഷ്യന്റേതായി
എന്ന് മാത്രം.
ഒരു വിവാഹം
മനുഷ്യനും മനുഷ്യനും
തമ്മിലാവുന്നത്
അവിടെ വിട്ടുവീഴ്ച്ചകൾ വാഴുമ്പോഴും
പരസ്പരവും മറ്റു പ്രിയപ്പെട്ടവരുമായുള്ള
കുറ്റപ്പെടുത്തലുകളും
പരിഹസിക്കലും ഇല്ലാതാവുമ്പോഴുമാണ്.
ഒരാൾ മറ്റൊരാളെ ഭരിച്ച്
അടിച്ചമർത്തുന്നതിനു പകരം
ഏറ്റവും അടുത്ത സുഹൃത്തുക്കളായും
എന്നും പ്രണയിച്ച
കാമുകീകാമുകൻമാരായും
ദമ്പതികൾ മാറുമ്പോഴാണ്.

കുട്ടികളോട് ക്രൂരത

https://youtu.be/7UKS8s31zfE