ശാന്തതയോടെ. ഖലീൽശംറാസ്

ശാന്തസുന്ദരമായി
ഒന്നിനു പിറകെ ഒന്നായി
അടുക്കും ചിട്ടയോടെയുമാണ്
നിമിഷങ്ങൾ നിന്റെ
ജീവിതത്തിലേക്ക്
കടന്നുവരുന്നത്.
ഒരു സമ്മർദ്ദവുമില്ലാതെ
അതേ രീതിയിൽ
തന്നെയാണ്
ഓരോ നിമിഷവും
നീ ജീവിക്കേണ്ടതും.
സമ്മർദ്ദങ്ങളൊന്നുമില്ലാതെ
ശാന്തതയോടെയും
സമാധാനത്തോടെയും.

Popular Posts