ഉറക്കത്തിൽ നിന്നും വ്യായാമത്തിലേക്ക്. ഖലീൽശംറാസ്

വർത്തമാന നിമിഷത്തിലെ
ഏറ്റവും സുരക്ഷിത മേഖലയാന്ന്
ഉറക്കം.
അതുകൊണ്ട് തന്നെ
കൂടുതൽ നേരം
അവിടെ തുടരാനുള്ള
ഒരു പ്രവണത
ഓരോ വ്യക്തിയിലും ഉണ്ടായിരിക്കും.
വ്യായാമം
ഈ ഒരു സമയത്തിൽ
ഒരു വേദനയാണെങ്കിലും
മരണം വരെ നീണ്ടു നിൽക്കുന്ന
നിന്റെ ആരോഗ്യത്തേയും
അതുവരെയുള്ള
നിന്റെ ജീവിതത്തേയും
സുരക്ഷിതമാക്കും.
അതുകൊണ്ട്
ഉറക്കമാവുന്ന
സുരക്ഷിത മേഖലയിൽ നിന്നും
ഉണ്ണർന്ന്
നിന്റെ ആയുർദൈർഘ്യം കൂട്ടുന്ന
ആരോഗ്യം പ്രധാനം ചെയ്യുന്ന
വ്യായാമമെന്ന വേദനയിലേക്ക്
പ്രവേശിക്കുക.

Popular Posts