ഏക നിമിഷം. ഖലീൽശംറാസ്

ലോകം എവിടെ നിന്നു തുടങ്ങി.
എന്നു തുടങ്ങി?
എവിടെ അവസാനിക്കും
എങ്ങിനെ അവസാനിക്കും
എന്നൊന്നും ചിന്തിച്ച്
തല പുകയാതെ
ഈ ലോകത്തിന്
നിന്റെ ജീവൻ സാക്ഷ്യം
വഹിക്കുന്ന
ഈ ഒരു നിമിഷത്തിലേക്ക്
ശ്രദ്ധിക്കുക.
ഈ പ്രപഞ്ച വിസ്മയങ്ങളും
നിനക്കുള്ളിലെ വിസ്മയങ്ങളും
അനുഭവിച്ചറിയാൻ
കഴിയുന്ന ഏക നിമിഷം.
നിനക്ക് വിജയവും
സന്തോഷവും
സമാധാനവും
കണ്ടെത്തി ആസ്വദിക്കാവുന്ന
ഏക നിമിഷം.

Popular Posts