തെറ്റായ കണ്ണട. ഖലീൽ ശംറാസ്

പലരും പുറം ലോകത്തെ
കാണുന്നത്
തെറ്റായ പ്രിസ്ക്രിപ്ഷനോടെയും
നിറയെ പൊടി
പടലങ്ങൾ നിറഞ്ഞതുമായ
മനസ്സിന്റെ കണ്ണടകളിലൂടെയാണ്.
തെറ്റായ കാഴ്ച്ചപ്പാടുകളുടേയും
സ്വാർത്ഥ താൽപര്യങ്ങളുടെയും
പൊടിപടലങ്ങൾ.
പക്ഷെ പലപ്പോഴും ആ അവ്യക്തമായ
ചിത്രത്തെ
ശരിയായ ചിത്രമായി
വ്യാഖ്യാനിക്കുന്നുവെന്നതാണ്
സത്യം.

Popular Posts