സമാധാനം. ഖലീൽശംറാസ്

പണം ഇല്ലാത്തവന്റെ മുന്നിൽ
പോയി പണമിരക്കരുത്.
അതുപോലെ
സമാധാനമില്ലാത്തവന്റെ
മുന്നിൽപോയി സമാധാനവുമിരക്കരുത്.
കാട്ടാൻ പോവുന്നില്ല.
അവർ ദേശ്യത്തിന്റേയും
വിവേചനത്തിന്റേയുമൊക്കെ
ഭാഷയിൽ
പ്രതികരിച്ചു കൊണ്ടേയിരിക്കും.
പക്ഷെ നിന്റെ സമാധാനം
അവർക്ക് നൽകാൻ മറക്കരുത്.
സമാധാനം
നിന്റെ ഉള്ളിലെ സൃഷ്ടിയാണ്
മറ്റുള്ളവർക്ക് നൽകാനുള്ള
നിന്റെ സമ്മാനം.
അല്ലാതെ ലഭിക്കാനോ
പിടിച്ചു വാങ്ങാനോ ഉള്ളതല്ല.

Popular Posts