എന്റെ മരണം. ഖലീൽശംറാസ്

ഇന്നത്തെ പ്രഭാതം
തുടങ്ങിയത് ഒരു മരണത്തിന്
സാക്ഷിയായിട്ടായിരുന്നു.
പലപ്പോഴായി കണ്ടു
പരിചയമുള്ള മുഖമാണ്.
പ്രായം നന്നേ ചെരുപ്പവും.
ജീവൻ ശരീരത്തിൽ നിന്നും
വിട്ടുപോയത്
ബന്ധുക്കൾക്കാർക്കും
അംഗീകരിക്കാൻ കഴിയുന്നില്ല.
അതവരുടെ വൈകാരിക
പ്രകടനങ്ങളിലൂടെ
കാണുകയും ചെയ്തു.
എനിക്കും ഒന്ന്
കരയണമെന്നുണ്ടായിരുന്നു
പക്ഷെ ണാനെന്റെ
വൈകാരിക ബുദ്ധി കൈവരിച്ച്
പിടിച്ചുനിന്നു.
കൂടെ ഒന്നുമാത്രം ഓർത്തു
ഈ ഒരു നിമിഷo
ജീവിക്കാൻ ലഭിച്ച
അവസരത്തിന്
നന്ദി പറയാൻ
കഴിയാതെ പോവുന്ന
എന്റേയും
ജീവതത്തിലേക്ക്
കടന്നുവരാനിരിക്കുന്ന
എന്റെ മരണത്തെ .
അതുവരെ എത്ര
നിമിഷം ജീവിക്കാൻ ലഭിച്ചാലും
നന്ദി പറഞ്
പോസിറ്റീവായി ജീവിക്കുക.

Popular Posts