മനസ്സ് സൃഷ്ടിച്ച ചിത്രം. ഖലീൽശംറാസ്

അനാവശ്യ കാര്യങ്ങൾ
മനസ്സിൽ സൃഷ്ടിച്ച
ചിത്രത്തെ വലുതാക്കി കാണിച്ച്
നിന്റെ ഓരോ നിമിഷത്തിലും
ജീവിതമാവുന്ന സ്ക്രീനിൽ
തെളിയിച്ചു കാണിക്കാനുള്ള
ഒരു ശ്രമം
മനസ്സിൽ നിന്നുമുണ്ടാവും.
പക്ഷെ ആ ചിത്രത്തെ
ചെറുതാക്കാനും
പകരം
ഏറ്റവും സന്തോഷം നൽകിയ
മറ്റൊരു ചിത്രം
ജീവിതമാവുന്ന സ്ക്രീനിൽ
സൃഷ്ടിക്കാനും നിനക്ക്
കഴിയും.
ഒരു നിമിഷം
അതൊന്ന് ചിന്തിച്ചാൽ മാത്രം മതി.

Popular Posts