നാണമില്ലാത്ത മനുഷ്യർ.ഖലീൽ ശംറാസ്

പബ്ലിക്കായി
മലമൂത്ര വിസർജനം
നടത്താൻ
മനുഷ്യർക്ക് നാണമാണ്..
മറ്റൊരാളുടെ
ശരീരത്തിലേക്ക്
ചർദ്ദിക്കാനും
ആരും തയ്യാറല്ല.
പക്ഷെ
സ്വന്തം ചിന്തകളിൽ
നിന്നും പുറം തള്ളപ്പെട്ട
വൈകാരിക മാലിന്യങ്ങളെ
കുറ്റപ്പെടുത്തലായും
അഹങ്കാരമായും
സമൂഹത്തിനു മുന്നിൽ
പങ്കുവെക്കുന്നതിന് മാത്രം
പലർക്കും
ഒരു നാണവുമില്ല.

Popular Posts