ജീവൻ പോവുന്ന നിമിഷം. ഖലീൽശംറാസ്

മനുഷ്യ ശരീരത്തിൽ നിന്നും
മനുഷ്യന്റെ സപ്നങ്ങളേയും
പ്രതീക്ഷയേയും
ഒക്കെ നിലനിർത്തിയ ജീവൻ
വിട്ടു പോവുന്ന വല്ലാത്തൊരു
നിമിഷമുണ്ട്.
ഇതുവരെ കൂടെയുണ്ടായിരുന്നവരെയെല്ലാം
വിട്ട് അവർക്കിടയിലെ
ഒരോർമയായി
ഒരാൾ മാറുന്ന നിമിഷം.
ആ നിമിഷങ്ങളിൽ
പ്രിയപ്പെട്ടവരിൽ പ്രത്യക്ഷപ്പെടുന്ന
വൈകാരിക സംഘർഷങ്ങൾ
അവർ മുലം ഉണ്ടാവുന്ന
ശൂന്യതയെ നോക്കി
വിലപിക്കുന്ന നാട്ടുകാരേയും
കണ്ടിട്ടുണ്ട്.
അത്തരം നിമിഷങ്ങളിൽ
ജീവിക്കുന്ന മനുഷ്യരൊക്കെ
മനസ്സിൽ ഒരുപാട്
വിലപ്പെട്ട തീരൂമാനങ്ങൾ
എടുത്തു പോവാറുണ്ട്.
എടുത്ത് കുറച്ച് സമയം
കഴിയുമ്പോഴേക്ക്
അവർ സ്വയം
മനസ്സിൽ കുറിച്ചുവെച്ചയാ
തീരുമാനങ്ങളെ
പിച്ചിചീന്തി കളയാറുമുണ്ട്.
അതുകൊണ്ട്
ഒരു പാട് മരണങ്ങൾക്ക് സാക്ഷിയായിട്ടും
ഞാൻ ഈ ഭൂമിയിലെ
നശ്വരനാണ് എന്ന ഭാവത്തിൽ
അഹങ്കരിക്കാനും
സഹ മനുഷ്യരെ
കുറ്റപ്പെടുത്താനും
ഈ നിമിഷം നിലനിൽക്കുന്ന
ജീവന് നന്ദി പറയാനും
മനുഷ്യൻ മറക്കുന്നത്.


Popular Posts