മനസ്സുകളിലെ സ്വയം ചർച്ചകൾ. ഖലീൽശംറാസ്

ഏതൊക്കെയോ
വിഷയങ്ങളിൽ
സ്വയം ചർച്ചകൾ
നടന്നുകൊണ്ടിരിക്കുകയാണ്
ഓരോ മനുഷ്യ മനസ്സുകളിലും.
ആ ചർച്ചകളിൽ
കൂടുതലും
പലതിനോടുമുള്ള
അടിമത്വത്തിലും
മറ്റു ചിലതിനോടുള്ള
വെറുപ്പിലും
അതിഷ്ടിതമാണ്.
സ്ത്രീകളിൽ കൂടുതലും
കുടുംബകരമായതും
പുരുഷൻമാരിൽ
മതവും രാഷ്ട്രീയവുമായതുമായ
സ്വയം ചർച്ചകളാണ്
കൂടുതലായി നടക്കുന്നതെന്ന്
തോന്നുന്നു.
ഇത്തരം വ്യക്തികൾക്ക്
പുറത്ത് കാണുന്നതിലും
കേൾക്കുന്നതിലുമൊക്കെ
ആ സ്വയം സംസാരത്തിന്റെ
പ്രതിഫലനമുണ്ടായിരിക്കും.
ഏതൊരു സംസാരത്തേയും
അതിലേക്ക് തിരിച്ചുവിടാനുള്ള
ഒരു പ്രേരണ
ഉള്ളിൽ നിന്നുമുണ്ടാവും.
അത് ശ്രദ്ധിച്ചില്ലെങ്കിൽ
നിന്റെ ശ്രദ്ധയേയും
അവർ ഓരോ അനാവശ്യ
വിഷയങ്ങളിലേക്ക്
തിരിച്ചുവിടും.

Popular Posts