ഓരോ വ്യക്തിയും ഒരു പ്രസ്ഥാനമാണ്. ഖലീൽശംറാസ്

ഇവിടെ ഓരോ
വ്യക്തിക്കും
ഒരു ദർശനമുണ്ട്.
സമൂഹത്തിൽ നിലനിക്കുന്ന
ഒരു വലിയ വ്യവസ്ഥയുടെ
ഭാഗമായി നിന്നുകൊണ്ട്
തന്നെ ഓരോ വ്യക്തിയും
ഇവിടെ ഓരോരോ
വലിയ പ്രസ്ഥാനങ്ങളാണ്.
ചിലതിനോടൊക്കെയുള്ള
സ്നേഹവും
മറ്റു ചിലതിനാടുള്ള പേടിയും
വിധേയത്വവും
തന്നെ സമൂഹത്തിനു മുമ്പിൽ
എങ്ങിനെ
പ്രൊജക്റ്റ് ചെയ്യണമെന്നുള്ള
ആഗ്രഹവുമെല്ലാം
ഓരോരോ വ്യക്തികളേയും
വ്യത്യസ്തരാകുന്നുണ്ട്.
ഓരോ മനുഷ്യന്റേയും
ഉളളിലെ ചിന്തകളുടേയും
വൈകാരികതയുടേയും
എന്നെ മറ്റുള്ളവർ എങ്ങിനെ
കാണണമെന്ന
വിശ്വാസത്തിനുമനുസരിച്ച്
അവർ പ്രതികരിച്ചുകൊണ്ടിരിക്കും.
ആ പ്രതികരണത്തിന്
ഭാഹ്യലോകത്തെ സത്യവുമായി
ഒരു ബന്ധവുമുണ്ടാവണമെന്നില്ല.
അതിന് അവരുടെ
ആന്തരിക ലോകവുമായി മാത്രമ
പൊരുത്തമുണ്ടാവൂ.
അതുകൊണ്ട്
ഏതൊരു വ്യക്തിയുടേയും പ്രതികരണത്തെ
അവരുടെ ആന്തരിക ലോകവുമായിമാത്രം
ബന്ധപ്പെടുത്തുക.

Popular Posts