വർഗ്ഗീയവാദി. ഖലീൽശംറാസ്

ഒരു വർഗ്ഗീയവാദിയെ
ഒരിക്കലും
അവർ നിലകൊള്ളുന്ന
വിശ്വാസത്തിന്റെ
അനുയായി കാണരുത്.
അവർ നെഗറ്റീവായ
വശത്തിലൂടെയാണെങ്കിലും
അവർ വിമർശിക്കുന്നതിന്റെ
അനുയായിയാണ്.
തെറ്റായിട്ടും
വൈകാരിയായിട്ടും
ആണെങ്കിലും
ഒരു വർഗ്ഗീയവാദിയുടെ
ചിന്തകളും
സ്വയം സംസാരവും
അവർ വിമർശിക്കുന്നതിനെ
ചുറ്റിപറ്റിയാണ്
നടക്കുന്നത്.
താൻ വിശ്വസിക്കുന്ന
നൻമയുടേയും വിശ്വാസത്തിന്റേയും
അനുയായി മാറണമെങ്കിൽ
വർഗ്ഗീയത ഉപേക്ഷിച്ചേ പറ്റൂ.
അല്ലെങ്കിൽ ജീവിതം
ശത്രു കേന്ദ്രീകൃതമായി
ജീവിച്ച്
നഷ്ടപ്പെടുത്തേണ്ടിവരും.

Popular Posts