നീയെന്ന സ്മശാനം.ഖലീൽശംറാസ്

നിന്റെ ശരീരം
ഓരോ നിമിഷവും
കോടാനുകോടി
സൂക്ഷ്മജീവികളുടേയും
മരണത്തിന് വേദിയാവുന്നുണ്ട്.
അവയുടെ
സ്മാശനമാണ്
നിന്റെ ശരീരം.
ഇത്രയും മരണങ്ങൾക്ക്
സാക്ഷിയാവുന്ന നീയാണോ
നിന്റെ മരണത്തേയും
പേടിച്ച്
ഈ നിമിഷത്തിൽ
ജീവിക്കാൻ മറന്നുപോവുന്നത്.

Popular Posts