ചിന്തയുടെ കൃഷിയിടം.ഖലീൽശംറാസ്

നിന്റെ ചിന്തകളാവുന്ന
കൃഷിയിടത്തിൽ
നീയിറക്കിയ
കൃഷിയുടെ വിളവുകൾ
മാത്രമാണ്
നീ അനുഭവിക്കുന്നത്.
നിന്നിൽ പേടിയും
ദുഃഖവും കോപവും
അസൂയയുമൊക്കെ
വാഴുന്നുവെങ്കിൽ
അതിന്റെ കാരണം
നിന്റെ ചിന്തകളിൽ കാണാം.
അതേ ചിന്തകളെ
തികച്ചും
പോസിറ്റീവായ മറ്റൊന്നിലേക്ക്
തിരിച്ചുവിടാനും
അതിലൂടെ
കൃഷിയിടത്തിൽ നിന്നും
സന്തോഷത്തിന്റേയും
വമാധാനത്തിന്റേയും
വിളവെടുക്കാനും
നിനക്ക് കഴിയും.

Popular Posts