തന്നെ ലക്ഷ്യം വെച്ച്. ഖലീൽശംറാസ്

കൂടുതൽ പേരും
തങ്ങൾ പുറത്തു നിന്നും
ശ്രവിക്കുന്ന ശബ്ദവും
വായിക്കുന്ന അക്ഷരങ്ങളും
കാണുന്ന ചിത്രങ്ങളുമെല്ലാം
തന്നെ ലക്ഷ്യം വെച്ചാണ്
എന്നാണ് ധരിക്കുന്നത്.
ശരിക്കും യാഥാർത്ഥ്യം അങ്ങിനെയല്ല.
അവയൊക്കെ
അവയുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക്
വേണ്ടിയുള്ള
പ്രകടനങ്ങൾ മാത്രമാണ്.
ഇത്തരം തെറ്റായ
ചിന്താഗതികൾ വെച്ച് പുലർത്തി
ആത്മശാന്തിയും
ആത്മബോധവും
നഷ്ടപ്പെടുത്താതിരിക്കുക.

Popular Posts