പ്രായമാവാത്ത ആത്മാവ്.ഖലീൽ ശംറാസ്

മരണത്തിലേക്ക്
കുതിക്കുന്ന
ശരീരത്തിലേ
പ്രായത്തിന്റേതായ
പരിവർത്തനങ്ങൾ
വരുത്താൻ
സമയത്തിനാവൂ.
അനശ്വരമായ ജീവിതത്തിലേക്ക്
കുതിക്കുന്ന നിന്റെ
ആത്മാവിലെ
ചിന്തകൾക്കും വികാരങ്ങൾക്കും
പരിവർത്തനം വരുത്താൻ
സമയത്തിനാവില്ല.
അതു കൊണ്ട്
പ്രായമായ ശരീരത്തിൽ
ഏത് തരം ആത്മാവ്
വേണമെന്ന്
തീരുമാനിക്കുന്നത്
ആ ശരീരത്തിനുള്ളിലെ
ചിന്തകളും വികാരങ്ങളുമാണ്.
അതുകൊണ്ട്
നിന്റെ ശരീരത്തിൽ
ഏത് പ്രായത്തിലുള്ള
ആത്മാവ് വേണമെന്ന്
തീരുമാനിക്കുക.
അതിനനുസരിച്ച് ചിന്തിക്കുക.
വികാരങ്ങൾ ചേർക്കുക.
അങ്ങിനെ ജീവിക്കുക.

Popular Posts