പ്രതിസന്ധിയും സമാധാനവും. ഖലീൽശംനാസ്

ഈ ഒരു സമയത്തിൽ
പ്രതിസന്ധി ആരോപിക്കുന്നവർ
മുൻകാലങ്ങളിലേക്ക്
ഒന്നു തിരിഞ്ഞു നോക്കുന്നത്
നല്ലതാണ്.
ഇതിലേറെ പ്രതിസന്ധികളെ
മനുഷ്യകുലം അനുഭവിച്ചിട്ടുണ്ട്.
പക്ഷെ അന്നും കുറേ
മനുഷ്യർ
തന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്താൻ
പ്രതിസന്ധികളെ ഒരു കാരണമാക്കാതെ
ജീവിച്ചിട്ടുണ്ട്.
പ്രതിസന്ധി ഓരോ
കാലഘട്ടത്തിലും സ്വാഭാവികമാണ്
പക്ഷെ അതിനെ
സ്വന്തം സമാധാനം
നഷ്ടപ്പെടുത്താൻ
കാരണമാക്കണോ
വേണ്ടയോ എന്ന
സ്വാതന്ത്ര്യം വ്യക്തിയുടേതാണ്.

Popular Posts