പേര് മാറ്റിയിട്ട മനുഷ്യൻ.ഖലീൽ ശംറാസ്

മനുഷ്യൻ പിറന്നു വീണപ്പോൾ
അവൻ പിറക്കാൻ
കാരണക്കാരായ
രക്ഷിതാക്കൾ
അവനൊരു പേരിട്ടു,
പക്ഷെ വളർന്നു
വന്നപ്പോൾ
അവൻ അവന്റെ
പേര് സ്വയം
മാറ്റിയിട്ടു.
ചിലരുടെ അടിമ,
മറ്റു ചിലരുടെ ഫാൻ,
ചിലതിന്റെ ശത്രു
തുടങ്ങിയ വൃത്തികെട്ട
പേരുകൾ സ്വയം
നൽകി
സ്വന്തത്തിൽ നിന്നും
അവൻ മരിച്ചു.

Popular Posts