പ്രായത്തെ ഓർമിപ്പിക്കുമ്പോൾ. ഖലീൽ ശംറാസ്

നാം നമ്മുടെ പ്രിയപ്പെട്ടവരുടെ
പ്രായം കൂടി വരുന്നതും
അതിന്റെ സൂചനകളായ
നരച്ച മുടിയും
ചുളിഞ തൊലിയുമെല്ലാം
വല്ലാതെ ഓർമിപ്പിക്കുമ്പോൾ
മനസ്സിന്റെ ഉള്ളിൽ അറിയാതെ
അവരോട്
പറയുന്ന ഒരു വാക്യമുണ്ട്.
നീയൊന്നുപോയി ചാവ്?
എന്നിട്ടു വേണം എനിക്ക്
ഒറ്റക്ക് സുഖമായി വാഴാൻ.
സ്നേഹം നിറഞാടിയ
ദാമ്പത്യ ബന്ധങ്ങൾ
ആദ്യ കൂടിക്കാഴ്ച്ചയിലെ
പ്രായത്തിൽ നിന്നും
മരണം വരെ വ്യതിചലിക്കില്ല.
നരച്ച മുടികളോ
ചുളിഞ തൊലിയോ
ഒരിക്കലും അവരുടെ
കൺമുന്നിൽ പോലും
പെടില്ല.

Popular Posts