ഭീകരവാദത്തിന്റേയും വർഗ്ഗീയതയുടേയും അടിത്തറ. ഖലീൽശംറാസ്

ഇവിടെ ഏറ്റവും
കൂടുതൽ
പരസ്പരം പേടിപ്പിച്ചുള്ള
ഭീകരവാദവും
സ്വന്തം കാര്യം
തന്നെയാണ് വലുത്
എന്ന തീവ്രവാദവും.
എന്റെ കുടുംബ
പരമ്പരയുടെ
മഹിമ വർണ്ണിച്ചുള്ള
വർഗ്ഗീയതയും
അവസാനം അടിച്ചു പിരിയലുമൊക്കെ
ഏറ്റവും കൂടുതൽ
അരങ്ങേറുന്നത്
രാഷ്ട്രങ്ങൾ തമ്മിലോ
വ്യത്യസ്ത മതങ്ങൾ തമ്മിലോ
ഒന്നുമല്ല.
മറിച്ച് ഏറ്റവും അടുത്തിടപഴകുന്ന
ദാമ്പത്യ ജീവിതത്തിലും
അതുപോലെ അടുത്ത
സംഘടനാ ബന്ധങ്ങളിലുമൊക്കെയാണ്.
അത് പുറത്ത് പറയാനുള്ള
ധൈര്യം പോലും
മനുഷ്യർക്കില്ല.
ശരിക്കും അവനവന്റെ
ജീവിതത്തിലേക്ക് നോക്കൂ.
അത്മാർത്ഥമായി.
എവിടെയാണ് നിങ്ങളുടെ
ജീവിതത്തിൽ ഏറ്റവും
കൂടുതൽ സംഘർഷങ്ങൾ
അരങ്ങേറുന്നത്?
വാക്കു തർക്കങ്ങൾ ഉണ്ടാവുന്നത്?
കരാറുകൾ ലംഘിക്കപ്പെടുന്നത്.
ഒരേ ആദർശത്തിൽ നിലനിന്നുകൊണ്ട്
പരസ്പരം തർക്കിക്കുന്ന
സംഘടനകൾ തമ്മിലാണോ?
ന്യുനപക്ഷവും ഭുരി പക്ഷവും
എന്ന് പറഞ് രണ്ടായി
നിൽക്കുന്ന മതങ്ങൾക്കിടയിലാണോ?
ഭരണ പക്ഷത്തിനും
പ്രതിപക്ഷത്തിനും ഇടയിലാണോ?
അല്ല എന്നതാണ് സത്യം.
അത് മനുഷ്യർ എറ്റവും
അടുത്ത് ഇടപഴകുന്ന ബന്ധങ്ങളിലാണ്.
അതിലേറ്റവും പ്രധാനം
ദാമ്പത്യമാണ്
പിന്നെ ഒരേ സംഘടനയിലെ
ഏതാണ്ട് തുല്യ
പദവിയിലിരിക്കുന്നവരിലാണ്.
പിന്നെ ഒരേ മുറിയിൽ
ഒരുമിച്ച്  താമസിക്കുന്നവർക്കിടയിലാണ്.
അതു കൊണ്ട് സാഹാർദവും
സ്നേഹവുമെല്ലാം
ഇത്തരം ബന്ധങ്ങളുടെ
അടിത്തട്ടിൽ നിന്നും
രൂപപ്പെടുത്തിയെടുക്കേണ്ട
ഒന്നാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്