രണ്ട് പാർട്ടി. ഖലീൽശംറാസ്

ഓരോ മനുഷ്യനും
ഈ ലോകത്ത് രണ്ട്
പാർട്ടിയേ ഉള്ളു.
അവനും അവന്റെ ചിന്തകളും
വികാരങ്ങളും അടങ്ങിയ
അവനെന്ന പാർട്ടി.
രണ്ടാമത്തേത്
അവന്റെ ചുറ്റുമുള്ള
മനുഷ്യരെല്ലാം അടങ്ങിയ
മറ്റൊരു പാർട്ടി.
ഏറ്റവും കരുത്തുറ്റ
പാർട്ടി അവനെന്ന പാർട്ടിയാണ്.
പക്ഷെ ആത്മ വിശ്വാസവും
ആത്മബോധവും
ആത്മനിന്ത്രണവും
നിലനിർത്തുമ്പോൾ മാത്രമാണ്
അവനെന്ന പാർട്ടി
രണ്ടാം പാർട്ടിയേക്കാൾ
വലിയതും ജയിച്ചതുമാവുന്നത്.
അത് നഷ്ടപ്പെടുമ്പോൾ
അവനെന്ന പാർട്ടി തോറ്റ പാർട്ടിയാവുന്നു.

Popular Posts