പ്രതികരണത്തിനു പിറകിലെ രൂപം. ഖലീൽ ശംറാസ്

പല മനുഷ്യരുടേയും
ചീത്ത
പ്രതികരണങ്ങൾക്കും
പ്രസ്ഥാവനകൾക്കും
പിറകിൽ
അശാന്തമായതും
നെഗറ്റീവ് വികാരങ്ങളാൽ
പൊട്ടിത്തെറിച്ചതുമായ
ഒരു രാക്ഷസ മനസ്സുണ്ട്.
അവരുടെ പ്രതികരണത്തെ
വിലയിരുത്തുന്നതിനുമുമ്പ്
അവരുടെ ആ വിരൂപമനസ്സ്
കാണാൻ നിനക്ക് കഴിയണം.
അങ്ങിനെ
അത് മൂലം നിനക്ക്
നഷ്ടപ്പെടാൻ സാധ്യതയുള്ള
സമാധാനം നിലനിർത്താനും.
അവരെ പോലെ
വികൃതമാവാതിരിക്കാൻ
നല്ല രീതിയിൽ
പ്രതികരിക്കാനും
നിനക്ക് കഴിയണം.
നിന്റെ മറു പ്രതികരണത്തിനു പിന്നിൽ
അവർ കാണേണ്ടത്
നിന്റെ നല്ല മനസ്സും
അതിന്റെ സുന്ദരരൂപവുമാവണം.

Popular Posts