Posts

Showing posts from March, 2017

അർത്ഥം .ഖലീൽശംറാസ്

എല്ലാ സാഹചര്യത്തിലും
നിനക്ക് വേണ്ട
അർത്ഥമുണ്ട്.
എല്ലാ സാഹചര്യത്തിനും
പോസിറ്റീവും നെഗറ്റീവുമായ
വശങ്ങൾ ഉണ്ട്.
അതിൽ പോസിറ്റീവിലേക്ക്
ശ്രദ്ധ ചെലുത്തുക
എന്നതാണ്
നിനക്ക് ചെയ്യാനുള്ളത്.

ജോലിയിലെ സംതൃപ്തി.ഖലീൽശംറാസ്

ജോലി ഈ
ഭൂമിയിൽ
മനുഷ്യനാവശ്യമായ
അടിസ്ഥാന കാര്യമാണ്.
സംതൃപ്തിയോടെ
ജീവിക്കുക എന്നത്
അത്യാവശ്യ കാര്യവുമാണ്.
ജീവിതത്തിന്റെ നല്ലൊരു
ഭാഗം ജോലിയിലായതിനാൽ.
സ്വന്തം ജോലിയിൽ
സംതൃപ്തനാവാതെ
ഒരിക്കലും
ജീവിതം
സന്തോഷകരമാക്കാൻ
കഴിയില്ല.
സംതൃപ്തി
ജോലിക്ക് പുറത്തല്ല
മറിച്ച് ജോലിയിൽ
തന്നെയാണ് എന്ന് മനസ്സിലാക്കുക.

സമയമില്ലായ്മ. ഖലീൽശംറാസ്

മുൻകാലങ്ങളിൽ
ജീവിച്ചു മരിച്ച
ഒരു വ്യക്തി
തിരികെ ജീവിക്കാൻ വന്നാൻ
ഈ ഒരു കാഘേട്ടത്തിലും
മനുഷ്യർ സമയമില്ല
എന്ന പരാതി പറഞ്
അസ്വസ്ഥരാവുന്നത്
കണ്ട് അദ്ഭുതപ്പെടും.
വിവര സാങ്കേതികവിദ്യകൾ
ഇത്രക്ക് വികസിച്ച
ഈ കാലഘട്ടത്തിൽ
വമയമില്ല എന്ന
പരാതി  അപ്രസക്തമാണ്.
സമയമില്ല എന്ന്
പറയുന്നതിന് പകരം
താൽപര്യമില്ല
എന്ന് പറയുന്നതായിരിക്കും ഉചിതം

മനസ്സുകളിലെ സ്വയം ചർച്ചകൾ. ഖലീൽശംറാസ്

ഏതൊക്കെയോ
വിഷയങ്ങളിൽ
സ്വയം ചർച്ചകൾ
നടന്നുകൊണ്ടിരിക്കുകയാണ്
ഓരോ മനുഷ്യ മനസ്സുകളിലും.
ആ ചർച്ചകളിൽ
കൂടുതലും
പലതിനോടുമുള്ള
അടിമത്വത്തിലും
മറ്റു ചിലതിനോടുള്ള
വെറുപ്പിലും
അതിഷ്ടിതമാണ്.
സ്ത്രീകളിൽ കൂടുതലും
കുടുംബകരമായതും
പുരുഷൻമാരിൽ
മതവും രാഷ്ട്രീയവുമായതുമായ
സ്വയം ചർച്ചകളാണ്
കൂടുതലായി നടക്കുന്നതെന്ന്
തോന്നുന്നു.
ഇത്തരം വ്യക്തികൾക്ക്
പുറത്ത് കാണുന്നതിലും
കേൾക്കുന്നതിലുമൊക്കെ
ആ സ്വയം സംസാരത്തിന്റെ
പ്രതിഫലനമുണ്ടായിരിക്കും.
ഏതൊരു സംസാരത്തേയും
അതിലേക്ക് തിരിച്ചുവിടാനുള്ള
ഒരു പ്രേരണ
ഉള്ളിൽ നിന്നുമുണ്ടാവും.
അത് ശ്രദ്ധിച്ചില്ലെങ്കിൽ
നിന്റെ ശ്രദ്ധയേയും
അവർ ഓരോ അനാവശ്യ
വിഷയങ്ങളിലേക്ക്
തിരിച്ചുവിടും.

മറ്റുള്ളവർക്ക് സമർപ്പിക്കുന്ന വാക്ക്. ഖലീൽ ശംറാസ്

മനസ്സിൽ ഉദിച്ച
എല്ലാ വാക്കുകളും
എപ്പോഴും
പുറത്തെടുക്കരുത്.
ആ വാക്കുകൾ
ശ്രോദ്ധാവിൽ എന്ത്
പ്രതികരണം ഉണ്ടാക്കുമെന്ന്
അറിഞ്ഞ ശേഷമേ
അവരോട് പങ്കുവെക്കാവൂ.
പ്രത്യേകിച്ച്
എല്ലാറ്റിലേയും നെഗറ്റീവിലേക്ക്
മാത്രം ശ്രദ്ധിക്കുന്നവരോട്.
അത്തരം സദ്ധർഭങ്ങളിൽ
മുൻകാല അനുഭവങ്ങളിൽ
നിന്നും റഫർ ചെയ്യണം.
ഇതേ പോലുള്ള
വാക്കുകൾ അവരിൽ
എന്തു പ്രതികരണമുണ്ടാക്കി
എന്നത് റഫർ ചെയ്ത
ശേഷമേ അവരോട്
പ്രതികരിക്കാവൂ.
മറ്റുള്ളവരോട് പങ്കുവെക്കുന്ന
ഓരോ വാക്കും
അവരിൽ നെഗറ്റീവായ
മാനസികാവസ്ഥയോ
പ്രതികരണമോ
ഉണ്ടാക്കിയതാവരുത്.

ചിന്തകൾ കയറ് പൊട്ടിക്കുമ്പോൾ. ഖലീൽ ശംറാസ്

ചിന്തകളെ
വർത്തമാനകാലത്തിൽ,
ഈ ഒരു നിമിഷത്തിൽ
പിടിച്ചു നിർത്തിയില്ലെങ്കിൽ
അവ കയറ് പൊട്ടിച്ച്
ഭാവി ഭൂത കാലങ്ങളിലൂടെ
വ്യക്തതയില്ലാതെ
അലഞ്ഞുതിരിഞ്ഞു നടക്കും.
ചിന്തകൾക്കത്
എളുപ്പമുള്ള കാര്യമാണെങ്കിലും
ജീവിതത്തിൽ
കനത്ത നഷ്ടം
നിനക്ക് അനുഭവിക്കേണ്ടി വരും.

കോശങ്ങളിലേക്കൊരു യാത്ര. ഖലീൽശംറാസ്

നിന്റെ ശരീരത്തിലെ
ഓcരാ കോശവും
ഈ ഒരു നിമിഷം
നിന്റെ ജീവനെ
നിലനിർത്തുന്നതിൽ
അതിനേറെതായ
ബാധ്യതകൾ
നിറവേറ്റുന്നുണ്ട്.
അതിലേക്ക്
ശ്രദ്ധിക്കുക.
കോശങ്ങൾക്കും മീതെ
ആവശ്യമുള്ളതും
അല്ലാത്തതുമായ
ജീവനുള്ള സുക്ഷ്മ ജീവികൾ
മേഞ്ഞു നടക്കുന്നുമുണ്ട്.
ഇടക്കിടെ
നിന്റെ ശ്രദ്ധയുടെ
ലെൻസിലൂടെ
ഇത്തരം യാഥാർത്ഥ്യങ്ങളിലേക്കൊക്കെ
ഒന്ന് യാത്ര ചെയ്യുക.
നിന്റെ ജീവിതത്തിന്റേയും
ജീവനേറെയും
മൂല്യവും പ്രാധാന്യവും
മനസ്സിലാക്കാൻ
അവ ഉപകരിക്കും.

ഭൂതകാലമെന്ന ജയിൽ. ഖലീൽശംറാസ്

പലപ്പോഴും
നിന്റെ ഭൂതകാല ഓർമ്മകൾ
ഒരു ജയിലറയായി
അനന്ത സാധ്യതകളുള്ള
നിന്റെ ജീവനുള്ള
ജീവിതമുള്ള
ഈ ഒരു നിമിഷത്തെ
ബന്ധനസ്ഥനാക്കുന്നുണ്ട്.
ആ ജയിലറയുടെ
കവാടങ്ങൾ
തുറന്നു കിടക്കുകയാണ്.
മോചിതനായി
പുറത്തുവരേണ്ട
കാര്യമേ നിനക്കുള്ളു.

പുതിയ നിമിഷം പുതുക്കപ്പെട്ട ജീവിതം.. ഖലീൽശംറാസ്

ഈ ഒരു
നിമിഷം പുതിയതാണ്
നീയും നിന്റെ
ജീവനും പുതിക്കപ്പെട്ടതാണ്.
നിന്റെ ഭൂതകാലവും
സാങ്കൽപ്പിക ഭാവികാലവും
ഇവിടെ അപ്രസക്തമാണ്.
പുതിയ അറിവുകളും
പുതിയ സ്നേഹവും
അർത്ഥവുമൊക്കെയായി
ഈ നിമിഷം
ധന്യമാണ്.
നല്ല മാനസികാസ്ഥ നിലനിർത്തി
അവയെ
ആസ്വദിക്കുക.

അംഗീകാരം. ഖലീൽശംറാസ്

മറ്റുള്ളവർ അംഗീകരിക്കുമോ
അല്ലെങ്കിൽ
അംഗീകരിക്കില്ലേ
എന്നതല്ല
നല്ല പ്രവർത്തികളിൽ
മുഴുകാൻ
നിന്നെ പ്രേരിപ്പിക്കേണ്ടത്.
മറിച്ച്
സംതൃപ്തിയുടെ
അംഗീകാരം
സ്വയം ലഭിക്കാൻ
വേണ്ടിയും
അനശ്വരമായ
സ്വർഗീയാവസ്ഥയിലേക്ക്
പ്രവേശിക്കാനും
വേണ്ടിയാവണം
നീ നല്ല പ്രവർത്തിയിൽ
മുഴുകാൻ.

ഉള്ളിലെ പ്രകമ്പനത്തിന്റെ ഭാഹ്യരൂപം. ഖലീൽശംറാസ്

നീ മറ്റുള്ളവരോട്
തർക്കിക്കുമ്പോഴും
മറ്റുള്ളവരെ കുറ്റം പറയുമ്പോഴും
അസൂയപ്പെടുമ്പോഴും
ഒക്കെ
നിന്റെ ശരീരത്തിൽ
,വല്ലാത്തൊരു മാറ്റം
അനുഭവപ്പെടുന്നുണ്ട്.
നിന്റെ ശരീരത്തിലേക്കും
മുഖഭാവങ്ങളിലേക്കുമൊക്കെ
ഒന്നു ശ്രദ്ധിച്ചാൽ
ആ സമയങ്ങളിൽ
അവയെ നിരീക്ഷിക്കാവുന്നതാണ്.
നിന്റെ മനസ്സിൽ
ഹോർമോണുകളും
നാടീവ്യുഹങ്ങളും
തകർക്കുന്ന
വലിയ ഒരു സംഘർഷത്തിന്റെ
ഭാഹ്യ പ്രകമ്പനം
മാത്രമാണ് അവ.
ഇത്തരം പ്രകമ്പനങ്ങൾ
ഒഴിവാക്കാൻ
അത്തരം നെഗറ്റീവ്
സ്വഭാവങ്ങളിൽ നിന്നും
മാറിനിന്നേ പറ്റൂ.-

പേടിക്ക് മറ്റൊരു വ്യാഖ്യാനം. ഖലീൽശംറാസ്

നീ ഒരുപാട് പേടിക്കുന്ന
വ്യക്തിയുടെ
മരിച്ച അവസ്ഥ ഒന്നു
ചിന്തിക്കുക.
അവിടെ
അനുശോചനമറിയിക്കാൻ
നിന്നെ വിളിക്കുന്നു.
നിനക്കെന്താണ്
പറയാനുണ്ടാവുക.
ആ പറയാനുള്ളതെന്നാണോ
ന്നതാണ്
നിനക്കയാളെ
കുറിച്ച് ശരിക്കും
പറയാനുള്ളത്.
അനാവശ്യമായ
പേടി
നിന്റെ ലോകത്തിൽ
സ്വയം പൊട്ടിത്തെറിച്ച
ബോംബായതിനാൽ
പേടിപ്പിക്കുന്ന
പ്രേരണകളെ
പേടിയില്ലാതാക്കുന്ന
മറ്റൊരു രീതിയിൽ
വ്യാഖ്യാനിക്കാൻ
പരിശീലിച്ചേ പറ്റൂ.

സന്തോഷം തെളിഞു വരുന്നത്. ഖലീൽ ശംറാസ്

ഈ ഒരു നിമിഷത്തിലെ
പ്രവർത്തിയിലേക്ക്,
ചിന്തകളിലേക്ക്,
വികാരങ്ങളിലേക്ക്
ഒന്നു ശ്രദ്ധ
കേന്ദ്രീകരിച്ചു നോക്കു.
അവിടെ സന്തോഷം
തെളിഞുവരുന്നത് കാണാം.
അല്ലാതെ നിന്റെ
ഭുത ഭാവികാലങ്ങളിലേക്ക്
ഫോക്കസ് ചെയ്ത്
സന്തോഷം
അന്വേഷിക്കേണ്ട.

പേര് മാറ്റിയിട്ട മനുഷ്യൻ.ഖലീൽ ശംറാസ്

മനുഷ്യൻ പിറന്നു വീണപ്പോൾ
അവൻ പിറക്കാൻ
കാരണക്കാരായ
രക്ഷിതാക്കൾ
അവനൊരു പേരിട്ടു,
പക്ഷെ വളർന്നു
വന്നപ്പോൾ
അവൻ അവന്റെ
പേര് സ്വയം
മാറ്റിയിട്ടു.
ചിലരുടെ അടിമ,
മറ്റു ചിലരുടെ ഫാൻ,
ചിലതിന്റെ ശത്രു
തുടങ്ങിയ വൃത്തികെട്ട
പേരുകൾ സ്വയം
നൽകി
സ്വന്തത്തിൽ നിന്നും
അവൻ മരിച്ചു.

ബുദ്ധിയും വിവേകവും ചോർന്നുപോവുമ്പോൾ. ഖലീൽശംറാസ്

മനുഷ്യന്റെ ബുദ്ധിയും
വിവേകവും ചോർന്നുപോവുന്നയിടത്ത്
അവൻ  അക്രമാസക്തനാവുന്നു.
അവൻ ഏറ്റവും
വില പിടിപ്പുള്ള
സൃഷ്ടി എന്നതിൽ നിന്നും
ഏറ്റവും തരം താഴ്ന്ന
മനുഷ്യമൃഗമായി
അധപ്പതിക്കുന്നു .

സമൂഹത്തിനു ബാധിച്ച ക്യാൻസർ. ഖലീൽ ശംറാസ്

ക്യാൻസർ ബാധിച്ച
ശരീരത്തിനാണ്
അതിന്റെ ബുദ്ധിമുട്ട്
അനുഭവപ്പെടുക.
അല്ലാതെ ആ രോഗിയെ
കാണുന്നവർക്കല്ല.
അതുപോലെയാണ്
തീവ്രവാദവും
വർഗ്ഗീയവാദവുമൊക്കെ
അതൊക്കെ
സാമൂഹിക വ്യവസ്ഥകളിൽ
അനുഭവപ്പെടുന്ന ക്യാൻസറുകൾ
ആണ്.
അവയെ ഇല്ലാതാക്കാൻ
സഹായിക്കുന്നവർ
വൈദികരാണ്.
അവ ഇല്ലാതായാൽ
അതിന്റെ സുഖം
അനുഭവിക്കുന്നത്
അതിൽ നിന്നും വിമുക്തമായ
സമൂഹങ്ങൾ തന്നെയായിരിക്കും.

പേടി. ഖലീൽ ശംറാസ്

മനുഷ്യർക്ക്
മരിച്ച ഇന്നലെകളേയും
മരിച്ച മനുഷ്യരേയും
പേടിയാണ്.
ശരിക്കു. ഒന്നും
ചലിക്കാൻ പോലും
കഴിയാത്ത,
പൂർണ്ണമായും
ജീവന്റെ പരിധിയിൽനിന്നും
അപ്രത്യക്ഷമായ
രണ്ടിനേയും
ഒട്ടും പേടിക്കാനില്ല
എന്നതാണ് സത്യം.

മനുഷ്യബുദ്ധിയെ പ്രതിരോധിച്ച സുക്ഷ്മജീവികൾ. ഖലീൽ ശംറാസ്

പലപ്പോഴും വലിയ
ജീവികളേക്കാളും
ബുദ്ധിസൂക്ഷ്മ ജീവികൾക്കുണ്ട്
എന്ന് തോന്നുന്നു..
ജീവ സസ്യജാലങ്ങൾക്കിടയിൽ
അവയുടെ ശക്തിയേക്കാൾ
മനുഷ്യജീവിയുടെ
ബുദ്ധി ആധിപത്യം നേടിയപ്പോൾ
ഇവിടെ സസ്യ വലിയ ജീവജാലങ്ങളും
പ്രകൃതിയും
മനുഷ്യനു മുമ്പിൽ
കീഴടങ്ങി.
അനാവശ്യമായ ഒരു പാട്
സുക്ഷ്മജീവികളെ
മനുഷ്യ സുരക്ഷക്ക് ഭീക്ഷണിയാണ്
എന്നതിനാൽ
ആന്റിബയോട്ടിക്കുകളും
വാക്സിനുകളും
വഴി നിർമാർജ്ജനം ചെയ്യാൻ
കഴിഞ്ഞെങ്കിലും
ഇന്നും മനുഷ്യനേറെയും
മറ്റു സസ്യ ജീവജാലങ്ങളുടേയും
ശരീരങ്ങൾ
അവയുടെ കോശങ്ങളേക്കാൾ
കൂടുതൽ ഇത്തരം സുക്ഷ്മജീവികളാണ്
ഉള്ളത്.

രോഗത്തിന്റെ വൈകാരിക വ്യാഖ്യാനം. ഖലീൽ ശംറാസ്

ഓരോ രോഗാവസ്ഥയെ
കുറിച്ചും രോഗിക്കും
രോഗിയുടെ പ്രിയപ്പെട്ടവരിലും
ഒരു വൈകാരിക
വ്യാഖ്യാനമുണ്ട്.
ആ വ്യാഖ്യാനത്തെ
മനസ്സിലാക്കി
അതിനുള്ള പ്രതിവിധികൂടി
നിർണ്ണയിച്ചു കൊടുക്കാൻ
നീ ബാധ്യസ്ഥനാണ്.

തിയറിയും പ്രാക്ടിക്കലും. ഖലീൽ ശംറാസ്

ജീവിതം തിയറിയല്ല
പ്രാക്ടിക്കലുമല്ല.
രണ്ടും കൂടി ഇണചേർന്നു
നിൽക്കുന്ന ഒന്നാണ്.
അറിവിലൂടെ
തിയറികൾ
സ്വന്തമാക്കുക.
ബന്ധങ്ങളും
ജോലിയുമൊക്കെയായ
പ്രാക്ടിക്കൽ
ഫലപ്രദമാക്കാനായി
പഠിച്ച തിയറികൾ
അതിൽ ഉപയോഗപ്പെടുത്തുക.

അവരായി നീ മാറുന്നു. ഖലീൽശംറാസ്

നേതാക്കളിലും പണക്കാരിലും
മാത്രം നീ നിന്നെ
കണ്ടാൽപോര.
പാവപ്പെട്ടവരിലും
പീഡിതരിലുമൊക്കെ
നീ നിന്നെ കാണണം.
ശരിക്കും നീ
ആരെ കാണുന്നുവോ
ആരെ കുറിച്ച്
പഠിക്കുന്നവോ
അപ്പോഴൊക്കെ
കുറച്ച് സമയത്തേക്കെങ്കിലും
അവരായി നീ മാറുന്നുണ്ട്.

നിന്നെതന്നെ. ഖലീൽശംറാസ്

ഒരു മനുഷ്യനെ
കാണുമ്പോൾ
നീ നിന്നെതന്നെയാണ്
കാണുന്നത്.
കേൾക്കുമ്പോൾ
നിന്നെതന്നെയാണ്
കേൾക്കുന്നത്.
അനുഭവിക്കുമ്പോൾ
അനുഭവിക്കുന്നതും
നിന്നെതന്നെയാണ്.'
പഞ്ചേന്ദ്രിയങ്ങളുടെ
പ്രവർത്തനവും
അതിലുടെ
രൂപപ്പെടുന്ന
ചിത്രീകരണങ്ങളും
സംഭവിക്കുന്നത്
നിന്നിൽതന്നെയാണ്.
ജീവനും നിന്നിലാണ്.

ലക്ഷ്യങ്ങൾ. ഖലീൽ ശംറാസ്

നിന്റെ ജീവിതത്തിലെ
ഓരോ മേഘലിയിലും
വ്യക്തമായ ലക്ഷ്യങ്ങൾ
കുറിച്ചിടുക.
അവ സഫലമാക്കാൻ
വ്യക്തമായ കർമ്മപദ്ധതി
തയ്യാറാക്കുക.
ആ ലക്ഷ്യത്തിലേക്കുള്ള
ചുവടുവെപ്പുകളാണ്
നിന്റെ ജീവിതം.

വർഗ്ഗീയവാദി. ഖലീൽശംറാസ്

ഒരു വർഗ്ഗീയവാദിയെ
ഒരിക്കലും
അവർ നിലകൊള്ളുന്ന
വിശ്വാസത്തിന്റെ
അനുയായി കാണരുത്.
അവർ നെഗറ്റീവായ
വശത്തിലൂടെയാണെങ്കിലും
അവർ വിമർശിക്കുന്നതിന്റെ
അനുയായിയാണ്.
തെറ്റായിട്ടും
വൈകാരിയായിട്ടും
ആണെങ്കിലും
ഒരു വർഗ്ഗീയവാദിയുടെ
ചിന്തകളും
സ്വയം സംസാരവും
അവർ വിമർശിക്കുന്നതിനെ
ചുറ്റിപറ്റിയാണ്
നടക്കുന്നത്.
താൻ വിശ്വസിക്കുന്ന
നൻമയുടേയും വിശ്വാസത്തിന്റേയും
അനുയായി മാറണമെങ്കിൽ
വർഗ്ഗീയത ഉപേക്ഷിച്ചേ പറ്റൂ.
അല്ലെങ്കിൽ ജീവിതം
ശത്രു കേന്ദ്രീകൃതമായി
ജീവിച്ച്
നഷ്ടപ്പെടുത്തേണ്ടിവരും.

തീവ്രവാദമെന്ന ക്യാൻസർ. ഖലീൽശംറാസ്

മനസ്സിൽ രൂപപ്പെട്ട
നല്ല വിശ്വാസത്തിലേക്ക്
വാശിയുടേയും
പേടിയുടേയും
അടിമത്വത്തിന്റേയും
ചീത്ത വികാരങ്ങൾ
കടന്നു കൂടുമ്പോൾ
അത് തീവ്രവാദമാവുന്നു.
നല്ല വിശ്വാസത്തിന്റെ
ശാന്തതയുടേയും
സമാധാനത്തിന്റേയും
കോശങ്ങളിൽ നിന്നും
അനിയന്ത്രിതവും
അക്രമാസക്തവുമായി
പടർന്നുപന്തലിച്ച
ക്യാൻസറാണ് തീവ്രവാദം.

സമാധാനം. ഖലീൽ ശംറാസ്

സമാധാനമെന്ന
ദർശനത്തിന്റെ
ശത്രു തീവ്രവാദമാണ്.
ഒരു പരിധിവരെ
തീവ്രവാദം തുടച്ചു നീക്കപ്പെട്ടിരിക്കുന്നു.
പക്ഷെ തീവ്രവാദം
സമാധാനമെന്ന
ദർശനത്തിന് തികച്ചും
വാപരീതമായ ഒരു
നിർവചനം
മനുഷ്യരിൽ കുറിച്ചിട്ടുണ്ട്.
ആ തെറ്റായ
നിർവചനം മാറ്റി
ശരിയായ സമാധാനത്തിന്റെ
നിർവചനം
കുറിച്ചു കൊടുക്കൽ
ഓരോ സമാധാനം
നിറഞ മനസ്സുകളുടേയും
ബാധ്യതയാണ്.

ശാന്തതയോടെ. ഖലീൽശംറാസ്

ശാന്തസുന്ദരമായി
ഒന്നിനു പിറകെ ഒന്നായി
അടുക്കും ചിട്ടയോടെയുമാണ്
നിമിഷങ്ങൾ നിന്റെ
ജീവിതത്തിലേക്ക്
കടന്നുവരുന്നത്.
ഒരു സമ്മർദ്ദവുമില്ലാതെ
അതേ രീതിയിൽ
തന്നെയാണ്
ഓരോ നിമിഷവും
നീ ജീവിക്കേണ്ടതും.
സമ്മർദ്ദങ്ങളൊന്നുമില്ലാതെ
ശാന്തതയോടെയും
സമാധാനത്തോടെയും.

നീ നൽകുന്ന അർത്ഥം. ഖലീൽശംറാസ്

സാഹചര്യങ്ങളല്ല
മറിച്ച് അവയ്ക്ക്
നീ എന്തർത്ഥം
കൽപ്പിക്കുന്നുവെന്നതാണ്.
നിന്റെ വിധി നിർണ്ണയിക്കുന്നത്.
സന്തോഷവും ദുഃഖവും
സംതൃപ്തിയും അസംതൃപ്തിയും
ഭയവും നിർഭയത്വവുമെല്ലാം
നീ വാഹചര്യത്തിന് കൽപ്പിക്കുന
അർത്ഥത്തിനനുസരിച്ചാണ്.
നിന്റെ ഉള്ളിലെ വിശ്വാസവും
മനോഭാവവുമാണ്
നീ നൽകുന്ന
അർത്ഥം നിശ്ചയിക്കുന്നത്.

കണ്ടതും കേട്ടതും തൊട്ടതും. ഖലീൽശംറാസ്

വെറുതേ
കണ്ടതോ
കേട്ടതോ
തൊട്ടതോ കൊണ്ടായില്ല.
അവയെ അനുഭവിച്ചറിയണം.
പുറത്തല്ല
മറിച്ച് നിന്റെ തലച്ചോറിൽ.
അവയെ ഉപയോഗപ്പെടുത്തി
പുതിയ കഥകൾ സൃഷ്ടിക്കണം.
അവ ഉൽപ്പാദിപ്പിക്കുന്ന
നല്ല വികാരങ്ങളെ
നിന്റെ മനസ്സിന്റെ
അന്തരീക്ഷമാക്കണം.

നല്ല ചിന്തകൾ . ഖലീൽ ശംറാസ്

കുറേ നല്ല
ചിന്തകൾ ശേഘരിച്ചു വെക്കുക.
അവയെ നിന്റെ
സ്വയം സംസാരത്തിന്റെ
ഡ്രൈവർ ആക്കുക.
ഒരു ഓട്ടോമാറ്റിക്ക്
പൈലറ്റിനെ പോലെ
അവയെ
നിന്റെ ജീവിത വാഹനത്തെ
മുന്നോട്ട് നയിക്കാൻ
അനുവദിക്കുക.
നല്ല അറിവുകളിൽ നിന്നുമാണ്
നല്ല ചിന്തകൾ
രൂപപ്പെടുന്നത്
എന്ന സത്യം മറക്കാതിരിക്കുക.

അവരുടെ സംതൃപ്തിക്കായി. ഖലീൽശംറാസ്

പലരും മറ്റുള്ളവരെ
ശാരീരികമായും മാനസികമായും
പീഠിപ്പിക്കുന്നത്
പീഠിപ്പിക്കപ്പെട്ടവരുടെ
പോരായ്മകൾ കൊണ്ടല്ല.
മറിച്ച് അവർക്ക്
സ്വയം അതിൽ നിന്നും
സംതൃപ്തി ലഭിക്കാനാണ്.
അവരുടെ സംതൃപ്തി
എന്ന ഒറ്റ
സ്വാർത്ഥ താൽപര്യമേ
അവരുടെ
പ്രവർത്തികൾക്ക്
പിറകിലുള്ളു.
അത്തരം വ്യക്തികളുടെ
സ്വാർത്ഥ താൽപര്യങ്ങൾക്ക് മുന്നിൽ
നിന്റെ സന്തോഷമോ
സമാധാനമോ നഷ്ടപ്പെടുത്തരുത്.

വിധിക്കപ്പെട്ടവരും അല്ലാത്തവരും. ഖലീൽശംറാസ്

തൂക്കിവേറ്റാൻ വിധിക്കപ്പെട്ടവരും
അല്ലാത്തവരും തമ്മിൽ
ഒറ്റ വ്യത്യാസമേയുള്ളു.
വിധിക്കപ്പെട്ടവർക്ക്
തങ്ങളുടെ
തിയ്യതിയും സമയവും
വ്യക്തമാണ്
വിധിക്കപ്പടാത്തവർക്ക്
രണ്ടും അവ്യക്തമാണ്.

ആശയ ദാരിദ്ര്യം. ഖലീൽശംറാസ്

ആശയ ദാരിദ്ര്യം
എന്നതൊന്ന് ചിന്തിക്കാൻ
ശേഷിയുള്ള,
പഠിക്കാൻ മനസ്സുള്ള
മനുഷ്യന്
വരാൻ പോവുന്നില്ല.
കാരണം അവന്റെ
ചിന്തകളും
അതിലുടെ രൂപപ്പെടുന്ന
സ്വയം സംസാരവും
ഒരു ആശയങ്ങളുടെ
കലവറയാണ്.
അതിൽ നിന്നും
ഏതെങ്കിലുമൊക്കെ
പുറത്തേക്ക്
എഴുതിയോ സംസാരിച്ചോ
അവതരിപ്പിക്കണമെന്നേ ഉള്ളു.

വാക്കുകളുടെ മഴതുള്ളികൾ. ഖലീൽ ശംറാസ്

മറ്റുള്ളവരോട്
ആശയവിനിമയം
നടത്തുമ്പോൾ
ഇടതടവില്ലാതെ
അറിപ്പുകൾ ചുണ്ടൂകളിലേക്ക്
പ്രവഹിക്കണമെങ്കിൽ
ഒരു വാക്കിന് നൂറു വാക്കെന്ന
രീതിയിൽ
അറിവുകൾ ശേഘരിച്ചു വെക്കുക.
ശേഘരിക്കപ്പെട്ട അറിവുകൾ
ഒരു മേഘമായി രൂപപ്പെട്ട്
മഴത്തുള്ളികളായി
അവ ചുണ്ടിലേക്ക്
വന്നണയും.

സമയം രൂപപ്പെടുന്നത്. ഖലീൽശംറാസ്

ഒരു വിഷയത്തിൽ
അതിയായ ആഗ്രഹവും
ലക്ഷ്യവും
രുപപ്പെട്ടാൽ
സമയം ഓട്ടോമാറ്റിക്കായി
സാഹചര്യങ്ങളെ വകവെക്കാതെ
ലഭ്യമായിരിക്കും.

ചിന്തകളുടെ മഹാസമ്മേളനം. ഖലീൽശംറാസ്

നന്നായി ചിന്തിക്കാൻ
സമയം കണ്ടെത്തുക
ചിന്തകളുടെ
മഹാസമ്മേളനമാണ്
നിന്റെ ജീവിതം.
ചിന്തിക്കാൻ
നല്ല വിഷയങ്ങൾ കണ്ടത്തുക.
അവയെ സമ്മേളനങ്ങളിൽ
അവതരിപ്പിക്കുക.
വായനയുടേയും
അനുഭവങ്ങളുമായും
ലോകത്തിൽനിന്നും
അവയ്ക്ക് വേണ്ട വിഭവങ്ങൾ
ശേഘരിക്കുകയും ചെയ്യുക.

കോപിക്കാനും .ഖലീൽ ശംറാസ്

കോപിക്കാനും
പേടിക്കാനും ഒക്കെയുള്ള
പ്രകോപനങ്ങൾ
എപ്പോഴും
സാഹചര്യങ്ങളിൽ നിന്നുമുണ്ടാവും.
അത്യാവശ്യ ഘട്ടത്തിലല്ലാതെ
അവയെ പുറത്തെടുക്കരുത്.
അനാവശ്യമായി
അവ പുറത്തെടുത്താൽ
അതിന്റെ പ്രത്യാഘാതം
നീ സ്വയം
അനുഭവിക്കേണ്ടി വരും.

പാഠശാല. ഖലീൽശംറാസ്

നിന്റെ ഓരോ
ജീവിത സാഹചര്യവും
നിന്റെ പാഠശാലയാണ്.
നിന്റെ ചിന്തകളാവുന്ന
വിദ്യാർത്ഥികൾ
ആ പാഠശാലയിൽ നിന്നും
ഓരോ നിമിഷവും
ഓരോരോ അറിവുകൾ
സ്വായത്തമാക്കികൊണ്ടേയിരിക്കുന്നു.

വാമർശനങ്ങളെ മുഖവിലക്കെടുക്കും മുമ്പേ. ഖലീൽ ശംറാസ്

ഏതൊരാളുടേയും
വിമർശനങ്ങളെ
മുഖവിലക്കെടുക്കുന്നതിനു മുന്ന്.
ആ വിമർശിക്കപ്പെട്ടതിനെ
കുറിച്ച്
വിമർശിച്ചന്
മുമ്പേ ഉള്ള
മനോഭാവം എന്താണ്
എന്ന് അറിയണം.
ഇനി ആ വിമർശനം
കാതിൽ പതിഞ്ഞാൽ
അതിനെ
നിന്റെ നല്ല മാനസികാവസ്ഥ
തകർക്കാൻ കാരണമാക്കാതെ
വിമർശിക്കപ്പെട്ടവരിൽ
നിന്നും അതിനെ
പഠിക്കുക.

പുത്തൻ രാഷ്ട്രീയം. ഖലീൽശംറാസ്

എതിർ പക്ഷത്ത്
ഒരു സംഘത്തെ നിർത്തി
അതിനെ വിമർശിക്കലാണ്
രാഷ്ട്രീയം
എന്ന രീതിയിലേക്ക്
പാർട്ടികൾ
അതിന്റെ അണികളെ
പരിവർത്തനം
ചെയ്തിരിക്കുന്നു.
ഒന്നിനോടുള്ള
സ്നേഹത്തേക്കാൾ
മറ്റൊന്നിനോടുള്ള
ശത്രുതയാണ്
അവർ സ്വന്തം
അണികളിൽ സൃഷ്ടിക്കുന്നത്.

മരണമെന്ന അനുഗ്രഹം. ഖലീൽശംറാസ്

മരണം ഒരനുഗ്രഹമാണ്
അല്ലെങ്കിൽ
എല്ലാം നീട്ടിവെച്ച്
എവിടേയും
എത്താത്ത
കുറേ മനുഷ്യരെ
ഇവിടെ കാണേണ്ടി
വന്നേനെ.
മരണത്തിനപ്പുറത്തെ
ഒരു ലോകത്തെ
കുറിച്ചുള്ള
മനുഷ്യന്റെ
ഉൾപ്രേരണ ഇല്ലാതെ
അഹങ്കാരവും
അനീധിയും
ഈ ഭൂമിയിലെ
നൻമകൾ ആയി മാറിയേനെ.

ഉറക്കമില്ലായ്മ. ഖലീൽശംറാസ്

ഉറക്കമില്ലായ്മയിലേക്ക്
നയിക്കുന്ന ചിന്തകളെ
കണ്ടെത്തുക.
ആ ചിന്തകളെ
മനസ്സിന്റെ
ഒരു മൂലയിലേക്ക്
മാറ്റി വയ്ക്കുക.'
പകരം സുഖകരമായ
ചിന്തകളെ
വലുതാക്കി
സുഖനിദ്രയുടെ
അഭ്രപാളിയിലേക്ക്
കൊണ്ടുവരിക.

പീഠനം. ഖലീൽശംറാസ്

മനുഷ്യർക്ക് മറ്റൊരു
മനുഷ്യനെ
ശാരീകമായി
പീഠിപ്പിക്കാം.
പക്ഷെ ഭൂരിഭാഗം
മനുഷ്യരും
അതിനൊന്നും
തുനിയുന്നില്ല.
പക്ഷെ ഒരു മനുഷ്യനും
മറ്റൊരു മനുഷ്യനെ
മാനസികമായി
പീഠിപ്പിക്കാൻ കഴിയില്ല..
രണ്ട് ജീവനും
ഒന്നാവാൻ
കഴിഞ്ഞിലാല്ലാതെ.
ഇനി അവർ
നിന്നെ മാനസികമായി
പീഠിപ്പിക്കുന്നുവെന്ന്
നിനക്ക് തോണുന്നുവെങ്കിൽ
അതിന്
കാരണക്കാരൻ
ആത്മവിശ്വാസവും
ആത്മബോധവും
ആത്മധൈര്യവുമില്ലാത്ത
നിന്റെ സ്വന്തം
മനസ്സ് തന്നെയാണ്.

ചോദ്യവും ഉത്തരവും. ഖലീൽശംറാസ്

ചോദ്യം എങ്ങിനെയായിരിക്കണമെന്നത്
ചോദ്യം എഴുതിയ
സംവിധാനത്തിന്റെ
സ്വാതന്ത്ര്യമാണ്.
ചോദ്യം
എളുപ്പമായാലും
കഠിനമായാലും
അതിന്
ശരിയായ ഉത്തരം
കുറിക്കുക എന്നത്
നിന്റെ ബാധ്യതയാണ്.
അതുകൊണ്ട്
ജീവിതമാവുന്ന
പരീക്ഷാലയത്തിൽ
ഏതു തരം ചോദ്യത്തേയും
വരവേൽക്കാനും
അതിന്
ശരിയായ ഉത്തരം
കുറിക്കാനും തയ്യാറാവുക.
.

സ്വന്തം കുറ്റം. ഖലീൽ ശംറാസ്

ഒരു മനുഷ്യന്റെ
ഏറ്റവും വലിയ പ്രശ്നവും
പ്രതിസന്ധിയും
അവന്റെ
ചിന്തകൾ തമ്മിലുള്ള
സ്വയം സംസാരത്തിലാണ്.
സ്വയം ഉത്തരവാദിത്വം
ഏറ്റെടുക്കാൻ മടിക്കുന്ന
മനുഷ്യൻ
അത് പാവം
കുടുംബത്തിന്റേയും
സമൂഹത്തിന്റേയും മേൽ
ആരോപിക്കുന്നുവെന്നേയുള്ളു.

നാണമില്ലാത്ത മനുഷ്യർ.ഖലീൽ ശംറാസ്

പബ്ലിക്കായി
മലമൂത്ര വിസർജനം
നടത്താൻ
മനുഷ്യർക്ക് നാണമാണ്..
മറ്റൊരാളുടെ
ശരീരത്തിലേക്ക്
ചർദ്ദിക്കാനും
ആരും തയ്യാറല്ല.
പക്ഷെ
സ്വന്തം ചിന്തകളിൽ
നിന്നും പുറം തള്ളപ്പെട്ട
വൈകാരിക മാലിന്യങ്ങളെ
കുറ്റപ്പെടുത്തലായും
അഹങ്കാരമായും
സമൂഹത്തിനു മുന്നിൽ
പങ്കുവെക്കുന്നതിന് മാത്രം
പലർക്കും
ഒരു നാണവുമില്ല.

നിത്യേന ശ്രദ്ധിക്കുന്ന വാർത്തകൾ. ഖലീൽ ശംറാസ്

നീ നിത്യേന
ശ്രദ്ധിക്കുന്ന
വാർത്തകളേയും
സോഷ്യൽ മീഡിയാ
പോസ്റ്റുകളേയും
നിരീക്ഷിക്കുക.
പലപ്പോഴും
അവ
ഓരോരോ വ്യക്തികളുടെ
ചിന്താധാരകളിൽ ഉദിച്ച
തെറ്റായ കണക്കുകൂട്ടലുകളാണ്.
അവരുടെ വൈകാരിക
അവശിഷ്ടങ്ങളാണ്.
ആ ഒരു ബോധം
നിലനിർത്തിയില്ലെങ്കിൽ
അത് മതിയാവും
നിന്റെ ഒരു ദിവസത്തെ
മനസ്സമാധാനം നഷ്ടപ്പെടാനും
മനസ്സിൽ
വൈകാരികമായ മറു
പ്രതികരണങ്ങൾ കൊണ്ടു
നിറയാനും.

കുട്ടികളുടെ വികൃതികൾ. ഖലീൽ ശംറാസ്

കുട്ടികളുടെ
കുസൃതികളുമായി വികൃതികളുമായി
പെരുത്തപ്പെടണം.
അവരെ അമിതമായി
വിമർശിക്കുകയും
അവർ കാരണം
സ്വസ്ഥത നഷ്ടപ്പെടുന്നുവെന്നുമൊക്കെ
പറയുമ്പോൾ
ശരിക്കും
അവർ പിറന്നതിൽ
അസംതൃപ്തി കാണിക്കുകയാണ്
നീ ചെയ്യുന്നത്.

നന്മയുമായി വരുന്നവർ. ഖലീൽ ശംറാസ്

ഓരോ മനുഷ്യനും
ജീവിത സാഹചര്യവും
നിനക്ക് നന്മയുമായി
മാത്രമാണ് വരുന്നത്.
പക്ഷെ അവ വരുന്നത്
വികൃതമായ
ഒരു കവറിൽ
പൊതിഞ്ഞുകൊണ്ടാണെന്ന് മാത്രം.

ജീവനുള്ള മനുഷ്യന്റെ യാത്ര. ഖലീൽശംറാസ്

ഒരു സാഹചര്യത്തിൽ നിന്നും
മറ്റൊരു സാഹചര്യത്തിലേക്ക്
ജീവനുള്ള മനുഷ്യനാണ്
യാത്ര ചെയ്യുന്നതെങ്കിൽ
അവൻ നിലനിൽക്കുന്ന
സാഹചര്യത്തിലെ
എല്ലാ
സ്വഭാവദൂശ്യങ്ങളും
മാറിയ സാഹചര്യത്തിലും
കാണിക്കും.
തുടക്കത്തിലെ
കുറച്ചുകാലം ഒഴികെ.

കാവൽക്കാരൻ. ഖലീൽശംറാസ്

നിന്റെ മനസ്സിന്റെ
കവാടത്തിൽ
നിന്റെ ഉള്ളിലെ
കരുത്തുറ്റ
അദർശത്തിന്റെ
കരുത്തുമായി
കാവൽ നിൽക്കുക.
സാഹചര്യങ്ങളാവുന്ന
നാടുകളിൽ നിന്നും
വരുന്ന പ്രേരണകൾ
ഏതുതരം ചിന്തകളായി
നിന്നിൽ പരിവർത്തനം
ചെയ്യുന്നുവെന്നത് നിരീക്ഷിക്കുക.

ശാന്തിയും സമാധാനവും മാത്രം. ഖലിൽശംറാസ്

നീ ജീവിക്കുന്ന
ഈ നിമിഷത്തിലേക്ക് നോക്കൂ.
മിടിക്കുന്ന നിന്റെ
ഹൃദയത്തിലേക്ക്
ശ്രദ്ധിക്കൂ.
നിനക്ക് ശ്വസിക്കാൻ
മുക്കിനോട്
ഉമ്മവെച്ച് നിൽക്കുന്ന
വായുവിനെ
അനുഭവിക്കൂ.
ചുറ്റുപാടിലേക്ക് നോക്കൂ.
എന്നിട്ട് സ്വയം
തീരുമാനിക്കൂ.
ഇപ്പോൾ നിലവിലുള്ള
ഏക യാഥാർത്ഥ്യമായ
ഈ ഒരു നിമിഷത്തിൽ
ശാന്തതയും വമാധാനവുമല്ലാതെ
മറ്റെന്തെങ്കിലുമൊന്ന്
അനുഭവിക്കാൻ .
കഴിയുമോ എന്ന്.

തീവ്രവാദിയും വർഗ്ഗീയവാദിയും..ഖലീൽശംറാസ്

ഒരു തീവ്രവാദിയും
വർഗ്ഗീയവാദിയും
അവൾ നിലകൊള്ളുന്ന
ദർശനങ്ങളുടെ ശത്രുവാണ്.
ലോകത്ത്
നില നിൽക്കുന്ന
ഏറ്റവും നല്ല ദർശനങ്ങൾക്ക്
അതിന് നേരെ
വിപരീതമായ നിർവചനം
കുറിക്കുന്നത്
പലപ്പോഴും മറ്റു
കക്ഷികളല്ല
സ്വന്തം ദർശനങ്ങളെ
തങ്ങളിലെ നെഗറ്റീവ്
വൈകാരികതയുടെ രൂപങ്ങളായ
ശത്രുതയുടെയും
പേടിയുടേയും
അസൂയയുടേയും
അടിമത്വത്തിന്റേയും
ഭാഹ്യാ ആവിഷ്കരണങ്ങളായ
തീവ്രവാദത്തിനും
വർഗ്ഗീയവാദത്തിനും
വേണ്ടി
ഉപയോഗപ്പെടുത്തിയവരാണ്.

കുറ്റപ്പെടുത്തുന്നവർ. ഖലീൽശംറാസ്

കുറ്റവും കുറവുകളും
മാത്രം പറയുന്ന
വ്യക്തികളോട്
സംവദിക്കുമ്പോൾ
അവർ കുറ്റപ്പെടുത്തുന്ന
വിഷയത്തേക്കാൾ
ശ്രദ്ധിക്കേണ്ടത്.
കുറ്റപ്പെടുത്താൻ പ്രേരിപ്പിച്ച
അവരുടെ മനസ്സിലേക്കാണ്.
അതിന് കാരണമായ
അവരിലെ
ചിന്തകളുടെ
വൈകല്യങ്ങളിലേക്കും.
അവരെ പോലെ
ആവാതിരിക്കാൻ
സ്വയം ശ്രദ്ധിക്കുകയും
ചെയ്യുക.

അവർ കേൾക്കാൻ ആഗ്രഹിക്കുന്നത്. ഖലീൽശംറാസ്

ഒരാൾ പോലും
തന്നെകുറിച്ച് കുറ്റം കേൾക്കാനോ
നിരുൽസാഹനങ്ങൾ ലഭിക്കാനോ
ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട്
ഓരോ വ്യക്തിയേയും
പുഞ്ചിരിച്ച് സ്വീകരിച്ച്
അവരെ കുറിച്ച് നല്ലത് പറയാനും
പ്രോൽസാഹിപ്പിക്കാനും
അവരോടൊപ്പമുള്ള
സമയം വിനിയോഗിക്കുക.