നീ നിന്നോട്.ഖലീൽശംറാസ്

നീ നിന്നോട്
ഒട്ടും മാന്യത കാണിക്കുന്നില്ല.
അതുകൊണ്ടാണ്
ഭാഹ്യ പ്രേരണകൾക്കനുസരിച്ച്
നീ ചാഞ്ചാടുന്നത്.
നീ നിന്നോട്
നീധി കാണിക്കുന്നില്ല.
അതുകൊണ്ടാണ്
പലപ്പോഴായി
പ്രധാനപ്പെട്ടത്
പലതും നീ നീട്ടിവെയ്ക്കുന്നത്.
നീ നിന്നോട് നല്ലൊരു വാക്ക്
പലപ്പോഴായി
പങ്കുവെക്കുന്നില്ല.
അതു കൊണ്ടാണ്
നിന്റെ മനസ്സിൽ
നിന്റെ ആത്മവിശ്വാസം
നഷ്ടപ്പെടുത്തിയ
സ്വയം സംസാരങ്ങൾ
അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

Popular Posts