ചീത്ത വ്യക്തിത്വത്തിനു പിന്നിലെ ചരിത്രം.ഖലീൽശംറാസ്

എന്നോ ഉണ്ടായ
ചില വൈകാരികാനുഭവങ്ങളെ,
കാലം അവയെ
മാച്ചു കളഞ്ഞിട്ടും,
ആ വൃത്തികെട്ട
അവശിഷ്ടങ്ങളെ
കൂടെ കൊണ്ടുനടക്കുന്നതാണ്
പലരുടേയും
വ്യക്തിത്വങ്ങളെ
മറ്റുള്ളവരോട്
വിവേചനം കാണിച്ചതും
കോപിച്ചതും
ഒക്കെയാകുന്നത്.
ബുദ്ധിയുള്ളവർ
അത്തരം മാലിന്യങ്ങൾ
തന്റെ മനസ്സിലുണ്ടാക്കിയേക്കാവുന്ന
അപകടങ്ങൾ തിരിച്ചറിഞ്
കാലം അനുഭവത്തെ
സംസ്കരിച്ചയിടത്ത്
അതിനേയും മറമാടുന്നു.
അനിധി കാണിക്കുന്നവരും
അത് വീണ്ടും വീണ്ടും
ചർച്ച ചെയ്ത്
മറ്റുള്ളവരെ വേദനിപ്പിക്കുന്നവരും
ആ ശവവും പേറി നടക്കുന്നു.
അതിന്റെ ദുർഗന്ധമാണ്
അവരുടെ പ്രതികരണം.

Popular Posts