തർക്കങ്ങളുടെ നന്മ. ഖലീൽശംറാസ്

രണ്ട് പക്ഷങ്ങൾ
തമ്മിൽ തർക്കങ്ങൾ
ഉണ്ടാവുമ്പോഴാണ്
ഇരു പക്ഷങ്ങളും
തമ്മിൽ പരസ്പരം
മനസ്സിലാക്കാനുള്ള
അവസരം
കൈവരുന്നത്.
തർക്കങ്ങളിൽ
സംഭവിച്ചേക്കാവുന്ന
വൈകാരിക വിസ്ഫോടനങ്ങളെ
മയപ്പെടുത്തി
തർക്കങ്ങളിൽ നിന്നും
ലഭിച്ചേക്കാവുന്ന
അറിവാകുന്ന
രത്നങ്ങളിലേക്ക്
കൂടുതൽ ശ്രദ്ധ ചെലുത്തുക.
ആ രത്നങ്ങൾ നിന്റെ
സമ്പാദ്യവും
വൈകാരിക സ്ഫോടനങ്ങൾ
നിന്റെ സ്വന്തം നാശവുമാണെന്ന
സത്യം മനസ്സിലാക്കിവേണം
നർത്തത്തിന്റെ ഭാഗമാവാൻ.

Popular Posts