വിലപ്പെട്ട മനുഷ്യൻ.ഖലീൽശംറാസ്

നിന്നെ അറിയുന്ന
നിന്നെ കാണുന്ന
നിന്നെ കേൾക്കുന്ന
ഒരേയൊരു മനുഷ്യൻ
ഈ നിമിഷം
ജീവിക്കുന്നു .
ഒരു ശൂന്യതയിലേക്ക്
അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന
ആ മനുഷ്യൻ
അപ്രത്യക്ഷമാവുന്നതിന്
മുമ്പ്
ആ മനുഷ്യനെ
സ്നേഹിക്കുക,
അഭിനന്ദിക്കുക,
സന്തോഷിപ്പിക്കുക
അറിവുകൾ പകർന്നുകൊടുക്കുക.
ആ വിലപ്പെട്ട മനുഷ്യൻ
മറ്റൊരാളല്ല.
നീ തന്നെയാണ്.

Popular Posts