കെട്ടിയിട്ട അവസ്ഥ.ഖലീൽശംറാസ്

ഒരാളെ കെട്ടിയിട്ട്
അയാൾക്ക്‌ മുമ്പിൽ
തന്റെ മനസ്സിലെ
നെഗറ്റീവ് ചിന്തകളെ
വാക്കുകളായും
പ്രവർത്തികമായും
നിക്ഷേപിക്കുന്ന
അവസ്ഥയാണ്
ഒരു വ്യക്തിയുടെ
വളരെ അടുത്ത ബന്ധങ്ങൾക്കിടയിൽ
നിലനിൽക്കുന്നത്.
ഒന്നൊളിച്ചോടാൻ
പോലും പറ്റാത്ത അവസ്ഥ.
ക്ഷമയുടെ
സുരക്ഷാവലയങ്ങളോ
മനുഷ്യമനസ്സിന്റെ
തിരിച്ചറിവിന്റെ
നിയന്ത്രണങ്ങളോ
ഇല്ലാത്ത
ഈ സ്ഥലത്ത്
മാനസികനിയന്ത്രണം കൈവരിക്കുകയും
പാലിക്കുകയും
ചെയ്യുക എന്നതാണ്
ഓരോ മനുഷ്യർക്കും മുമ്പിലെ
ഓരോ ദിവസത്തിലേയും
ഏറ്റവും വലിയ ചോദ്യം.
ഭാര്യാ ഭർത്തൃബന്ധങ്ങളും
ഒരേ പദവിയിൽ ഇരിക്കുന്നവരും
ഒക്കെ ഈ
ക്ഷമ കൈവരിക്കേണ്ട
ഏറ്റവും അടുത്ത സ്ഥലങ്ങളിൽ
ഒരുമിച്ച് സമയം
പങ്കിടേണ്ടവരാണ് എന്ന സത്യം
മറക്കാതിരിക്കുക.

Popular Posts