ആദർശം പകർന്നുകൊടുക്കൽ.

ഖലീൽശംറാസ്.

നീ സമാധാനമാണ്
നീ നൻമയാണ്
നീ ക്ഷമയാണ്
നീ അറിവാണ്
നീ കനിവാണ്.
അത് നിന്റെ ഉള്ളിലെ
ഉറച്ച വിശ്വാസവും
ഇളകാത്ത ആദർശവുമാണ്.
നിനക്ക് ചുറ്റുമുള്ള
ചെറിയ ഭാഹ്യലോകത്ത് നിന്ന്
ഇതിന് വിപരീതമായത്
ശ്രവിക്കുന്നുവെങ്കിൽ
നിന്റെ ഉള്ളിലെ
ഉറച്ച വിശ്വാസത്തിലേക്ക്
വീണ്ടും നോക്കുക.
പുറം ലോകം പറയുന്ന
മണ്ടത്തരം കേട്ട്
ഒന്ന് പൊട്ടിച്ചിരിക്കുക
എന്നിട്ട് പൊട്ടിച്ചിരിയെ
പുഞ്ചിരിയാക്കി
പുറം ലോകത്തിന്
ക്ഷമ കൈകൊണ്ട്
നിന്നിലെ വമാധാനവും
നൻമയും
ക്ഷമയും
അറിവും
പകർന്നുകൊടുക്കുക.
അതാണ്
ആദർശം പകർന്നു കൊടുക്കൽ.
അല്ലാതെ കേട്ടുകേൾവിക്കനുസരിച്ച്
ആദർശം വലിച്ചെറിയലോ
ആദർശത്തിനു വിപരീമായ
രീതിയിൽ പ്രതികരിക്കലോ അല്ല.

Popular Posts