മറ്റൊരാളിലേക്ക് മനസ്സ് മാറ്റുമ്പോൾ.ഖലീൽശംറാസ്

നിന്റെ ചിന്തകൾ വിതച്ച
പ്രതിസന്ധികൾ
നിന്റെ മനസ്സിൽ ഭൂകമ്പം
സൃഷ്ടിക്കുമ്പോൾ
ഒരു നിമിഷം
നിന്റെ മനസ്സിനെ
മറ്റൊരാളുടെ
ശരീരത്തിനുള്ളിൽ
കാണുക.
ആ ശരീരത്തിനുള്ളിൽ
നിന്നും നിന്റെ
ചിന്തകളേയും പ്രതിസന്ധികളേയും
കാണുക.
അവയെ വൈകാരികമായി
ഒരു വിധേനയും
നിന്നെ സ്വാദീനിക്കാൻ
കഴിയാത്ത ഒന്നായി
കാണാൻ കഴിയും
എന്നിട്ട് നിന്റെ മനസ്സിനെ
നിന്റെ ശരീരത്തിലേക്ക്
തിരികെ പ്രവേശിപ്പിക്കുക.

Popular Posts