രാഷ്ട്രീയ നേതാക്കളുടെ മരണപ്രസ്ഥാവന. ഖലീൽശംറാസ്

എല്ലാ രാഷ്ട്രീയ
നേതാക്കളും പ്രഖ്യാപിക്കണം.
ഞങ്ങൾ മരിച്ചതിന്റെ
പേരിൽ
ജീവിക്കുന്ന ഒരു മനുഷ്യന്റേയും
ഒരൊറ്റ നിമിഷത്തിനും
ഭംഗം വരരുത്.
കലാലയങ്ങൾ
അടഞു കിടക്കരുത്.
ഞങ്ങൾ മരിക്കുന്ന സമയവും
ലോകം മുറപോലെ
തന്നെ അതിന്റെ
ജീവിതം
കഴിച്ചുകൂട്ടട്ടെ.
ഞങ്ങൾ ജീവിച്ചത്
നാട്ടിനും നാട്ടുകാർക്കും വേണ്ടിയാണെങ്കിൽ
മരണവും അങ്ങിനെതന്നെയാവട്ടെ.

Popular Posts