മണ്ണിനെ നോക്കി.ഖലീൽശംറാസ്

മണ്ണിനെ നോക്കി
മനുഷ്യന് ഭയങ്കര
അഹങ്കാരമാണ്.
മലകൾ കുത്തി നിരപ്പാക്കിയും
വയലുകൾ നിരത്തിയും
അവൻ ആ
അഹങ്കാരം കാണിച്ചുകൊണ്ടേയിരിന്നു.
സ്വന്തം ജീവനിൽ
മനുഷ്യൻ അഹങ്കരിച്ചു.
വരും തലമുറകളേയും
മനുഷ്യകുലത്തേയും
മനുഷ്യർ അതിനായി
പിറക്കുന്നതിനു മുമ്പേ കൊന്നൊടുക്കികൊണ്ടിരിക്കുന്നു.
അവർക്കുവേണ്ട
പ്രകൃതിവിഭങ്ങൾ
നശിപ്പിച്ചുകൊണ്ടാണ്
മനുഷ്യന്റെ അഹങ്കാരം.
ഇതൊക്കെ ചെയ്യുമ്പോഴും
മണ്ണിന് മനുഷ്യനോട്
പുച്ചമാണ്.
കാരണം ഈ അഹങ്കാരിക്കും'
ഒരുനാൾ എന്നോടൊപ്പം
ചേരാനുള്ളതാണ്
എന്ന സത്യം
മണ്ണിനറിയാം.
.

Popular Posts