അവസാന വാക്ക്.ഖലീൽശംറാസ്

അവസാന വാക്ക്

.ഖലീൽശംറാസ്

ഏതൊരു നിമിഷവും
ആർക്കും മരണം
സംഭവിക്കാം.
നിനക്കും സംഭവിക്കാം.
നീ ഈ ഒരു നിമിഷത്തിൽ
കൈമാറിയ വാക്ക്
ചിലപ്പോൾ
അവസാനത്തേതാവും.
ആ അവസാനത്തെ
വാക്ക്
മറ്റൊരാളെ മുറിവേൽപ്പിച്ചതാണെങ്കിൽ
ഒരിക്കലും
പൊറുത്തു കൊടുക്കാൻ
പറ്റാത്ത ഒരു
മഹാപാപമായിരിക്കും
ആ വാക്ക്.
അതുകൊണ്ട്
നിന്റെ വാക്കുകളെ
സൂക്ഷിക്കുക.
അവയെ
ജീവിതത്തിലെ
അവസാനവാക്കായി
പങ്കുവെയ്ക്കാൻ ശീലിക്കുക.

Popular Posts