ഒരിടത്തെ സൃഷ്ടിക്കാൻ.ഖലീൽശംറാസ്

നിനക്കിഷ്ടപ്പെട്ട ഏതൊരിടവും
നിന്റെ കൺമുമ്പിൽ
സൃഷ്ടിക്കാനും
അത് കാണാനും
അതിനെ കേൾക്കാനും
അനുഭവിക്കാനും കഴിയും.
ആദ്യം അതിനെ കുറിച്ച്
പഠിക്കുക.
ചിത്രങ്ങൾ കാണുക.
വീഡിയോവഴി അവിടത്തെ
ദൃശ്യങ്ങൾ കാണുകയും
ശബ്ദങ്ങൾ ശ്രവിക്കുകയും
ചെയ്യുക.
അവിടെ പോയിവന്നവരുടെ
അനുഭവങ്ങൾ
പങ്കുവെക്കുക.
അവിടെ താമസിക്കുന്നവരുമായി
സൗഹൃദം ഉണ്ടാക്കുക.
എന്നിട്ട് അവ നിന്റെ
മനസ്സിൽ സൃഷ്ടിച്ച
അനുഭവത്തെ
വർത്തമാനകാലത്തിൽ
അവയെ കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും ചെയ്യുക.

Popular Posts