ഒളിഞിരിക്കുന്നത്.

ഖലീൽശംറാസ്.

അംഗവൈകല്യമുള്ള പലരും
തങ്ങളുടെ അംഗവൈകല്യങ്ങളെ
തങ്ങളുടെ പ്രധാന ഗുണമായികണ്ട്
അതിനെ പലതും
നേടിയെടുക്കാനുള്ള
പ്രേരകമാക്കിയിട്ടുണ്ട്.
അതുപോലെ നിന്നിലെ
പോരായ്മകളേയും
മറ്റുള്ളവരാൽ വിമർശിക്കപ്പെടുന്ന
സ്വഭാവങ്ങളേയും
തിരിച്ചറിയുക.
അതിൽ നിന്റെ
മഹത്തായ ഒരു കഴിവ്
ഒളിഞ്ഞു കിടപ്പുണ്ട്.
നീ വാതോരാതെ സംസാരിക്കുന്ന
ഒരാളാണെങ്കിൽ
നിന്നിൽ ഒരു
വലിയ പ്രാസംഗികൻ ഒളിച്ചിരിപ്പുണ്ട്.
അത് പുറത്തെടുക്കേണ്ട
ആവശ്യമേ നിനക്കുള്ളു.

Popular Posts