അപകടകരമായ അനന്തരഫലം.ഖലീൽശംറാസ്

ഓരോ ദുശ്ശീലത്തിനും
തികച്ചും അപകടകരമായ
ഒരനന്തരഫലമുണ്ട്.
ആ അനന്തരഫലമാണ്
പല ശീലങ്ങളേയും
ദുശ്ശീലങ്ങളായി
മുദ്രവെയ്ക്കപ്പെടുന്നത്.
ഓരോ ദുശ്ശീലത്തിനടിമപ്പെട്ടവരും
അപകടകരമായ
ആ അനന്തരഫലത്തെ
കാണുന്നില്ല എന്നതാണ്
യാഥാർത്ഥ്യം.
അത്തരം ശീലങ്ങളിൽനിന്നും
ഒഴിഞ്ഞുമാറാൻ
പലരേയും പ്രേരിപ്പിക്കുന്നത്
അതിന്റെ അനന്തരഫലമാണ്.
ഏതൊരു ദുശ്ശീലത്തിൽ നിന്നും
മോചനം നേടാൻ
ചെയ്യേണ്ടത്
അതുകൊണ്ടുള്ള
നൈമിഷികമായ താൽകാലിക
സുഖത്തിലേക്ക് നോക്കാതെ
അപകടകരമായ അനന്തരഫലത്തിലേക്ക്
ആ ശീലത്തിൽ മുഴുകുന്ന
അതേ സമയം
തന്നെ നോക്കുകയും
ഭാവനയിലൂടെ
വർത്തമാന കാലത്തിൽ
അനുഭവിക്കുകയും ചെയ്യുക
എന്നതാണ്.

Popular Posts