ബന്ധങ്ങളുടെ തുലാസ്.ഖലീൽശംറാസ്.

നിങ്ങളുടെ സ്നേഹബന്ധങ്ങളെ
വിശകലനം ചെയ്യുക.
വിലയിരുത്തുക.
എത്ര പോസിറ്റീവ് അനുഭവങ്ങൾക്ക്
എത്ര നെഗറ്റീവ് അനുഭവങ്ങൾ.
കലഹവും കുറ്റംപറച്ചിലും
അസൂയയുമൊക്കെയായ
നെഗറ്റീവ് അനുഭവങ്ങൾ.
അഞ്ച് പോസിറ്റീവിന് ഒരു നെഗറ്റീവ്
നോർമലാണ്.
നെഗറ്റീവിന്റെ ഭാഗത്തേക്ക്
ബന്ധത്തിന്റെ കനം
കൂടുംതോറും
നിങ്ങളുടെ ബന്ധം
തകർച്ചയിലും
അകൽച്ചയിലുമാണ്.
അത് ദാമ്പത്യബന്ധത്തിലാവട്ടെ,
കുടുംബ സാമൂഹിക മേഖലയിലാവട്ടെ.
ഓരോ ബന്ധത്തേയും
അളക്കുക.
പോസിറ്റീവിന്റെ കനം കൂട്ടാൻ
പരിശ്രമിച്ചുകൊണ്ടിരിക്കുക.

Popular Posts