കോപിക്കുകയും ക്ഷമ നഷ്ടപ്പെടുകയും ചെയ്യുമ്പോൾ.ഖലീൽശംറാസ്

ക്ഷുഭിതരാവുകയും
ക്ഷമ നഷ്ടപ്പെടുകയും
ഒക്കെ ചെയ്യുന്ന
സാഹചര്യങ്ങൾ
പലപ്പോഴായി
ഓരോ ജീവിതമേഖലകളിലും
ഉണ്ടാവുക സ്വഭാവിക.
അത്തരം സാഹചര്യങ്ങൾ
വീണ്ടും ആവർത്തിക്കപ്പെടാതിരിക്കാനുള്ള
ശ്രമമാണ് ഉണ്ടാവേണ്ടത്.
ആ ശ്രമം ഉണ്ടായില്ലെങ്കിൽ
അത്തരം അപകടകരമായ
ശീലങ്ങൾ നിന്റെ ജീവിതത്തിന്റെ
ഓട്ടോമാറ്റിക്ക് പൈലറ്റായി
അശാന്തിയുടെ തീരങ്ങളിലൂടെ
പറത്തികൊണ്ടിരിക്കും.
ശരീരത്തിലും മനസ്സിലും
ആയുസ്സിലും
അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

Popular Posts