സ്ഥിരമല്ലാത്ത ജീവിതം.ഖലീൽശംറാസ്

ജനനത്തിൽ നിന്നും
മരണത്തിലേക്കുള്ള യാത്രികനാണ്
നിന്റെ ജീവിതം.
നിമിഷത്തിൽ നിന്നും
നിമിഷങ്ങളിലേക്കുളള
ഈ യാത്രയിൽ
ഒരാൾപോലും
എവിടേയും
സ്ഥിരമായി
ഉറച്ചുപോവുന്നില്ല.
ഓരോ നിമിഷവും
കഴിഞ്ഞ നിമിഷങ്ങളെ
ഒരു പ്രതിരോധവുമില്ലാതെ
യാത്രയാക്കിയാണ്
പുതിയ നിമിഷത്തിന്
നിന്റെ ജീവിതത്തെ കൈമാറുന്നത്.
ഒന്നും സ്ഥിരമല്ല
എന്നും
ഈ നിമിഷത്തിലെ
പ്രതിസന്ധികളേയും
സമയം കൂടെ യാത്രയാക്കുന്നുണ്ടെന്നതും
നീ അറിയുക.
വേണ്ടാത്ത പ്രതിരോധം
സൃഷ്ടിച്ച് സ്വയം
അപ്രത്യക്ഷമാവുന്നവയെ
പുതിയ നിമിഷത്തിൽ
പിടിച്ചു നിർത്താതിരിക്കുക.

Popular Posts