ഇണയും തുണയും.ഖലീൽശംറാസ്

പരസ്പരം തർക്കിക്കാതെ,
പ്രിയപ്പെട്ടവരെ കുറ്റംപറയാതെ.
ഇണയുടെ ഇഷ്ടങ്ങളെ
പ്രതിപക്ഷത്ത് നിർത്താതെ,
ഒരു ദാമ്പത്യ ജീവിതം
നയിക്കുന്ന ദമ്പതികൾ
ഉണ്ടെങ്കിൽ
അവർമാത്രമാണ്
യഥാർത്ഥ ഇണയും തുണയും.
ഇനി തർക്കങ്ങളും
കുറ്റം പറച്ചിലും
ഇണയുടെ നൻമനിറഞ്ഞ
ഇഷ്ടങ്ങളെ
പ്രതിപക്ഷത്ത് നിർത്തിയുമൊക്കെയാണ്
വൈവാഹിക ജീവിതം മുന്നോട്ട്
പോയി കൊണ്ടിരിക്കുന്നതെങ്കിൽ
ആ സ്ത്രീയും പുരുഷനും
ഇനിയും ഇണയും തുണയുമായിട്ടില്ല
എന്നാണ് അർത്ഥം.

Popular Posts