സംഭവിച്ചെതെല്ലാം സംഭവിച്ചു.ഖലീൽശംറാസ്

സംഭവിച്ചെതെല്ലാം
സംഭവിച്ചു കഴിഞ്ഞു.
നിന്റെ വർത്തമാനകാലത്തിന്റെ
അരികിലേക്ക്
ഒറിക്കൽ പോലും
കടന്നുവരാൻ കഴിയാത്ത
ശൂന്യതയിലേക്ക്
അവ മാഞു പോയി.
നിന്റെ ഓർമ്മകൾ
പകർത്തിയ അവയുടെ
ചിത്രങ്ങളിലേക്ക്
വീണ്ടും വീണ്ടും
നോക്കാതിരുന്നാൽമാത്രം മതി.
ചിത്രങ്ങൾക്ക് ജീവൻ കൊടുക്കുന്ന
നിന്റെ ഉപബോധമനസ്സ്
സംഭവങ്ങൾ സൃഷ്ടിച്ച
വൈകാരികമാലിന്യങ്ങളെ
തിരികെ കൊണ്ടുവരും.

Popular Posts