നിനക്ക് ജീവിക്കാനായി.ഖലീൽശംറാസ്

നിനക്ക് ജീവിക്കാനായി
ഈ ഭൂമി
ഒരു സ്വർഗ്ഗമായി പരിണമിക്കുമെന്ന്
ഒരിക്കലും
പ്രതീക്ഷിക്കാതിരിക്കുക.
പക്ഷെ
ഭുമിയും അതിന്റെ
സാഹചര്യങ്ങളും
എങ്ങിനെയായാലും
തന്നിലെ
ശാന്തമായ സ്വർഗ്ഗീയ മനസ്സ്
ഒരിക്കലും കൈവിടില്ല
എന്ന് ഉറച്ച് തീരുമാനിക്കുക.

Popular Posts