കുറ്റംപറയുന്ന പ്രിയപ്പെട്ടവർ.ഖലീൽശംറാസ്

ജീവിതത്തിൽ
നിനക്കൊഴിവാക്കാൻ പറ്റാത്തതും
എന്നാൽ എന്നും
നിന്നോട് കലഹിച്ചും
കുറ്റംമാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതുമായ
കുറേ
വ്യക്തികൾ ഉണ്ട്.
ഒരു പക്ഷെ നിന്റെ
ജീവിതത്തിൽ
ഏറ്റവും തൊട്ടടുത്തിരിക്കുന്ന
ഇത്തരം വ്യക്തികളാണ്
പലപ്പോഴും
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തുന്നത്.
ഇത്തരം വ്യക്തികളെ
മാറ്റിയെടുക്കുക
എന്നത് പലപ്പോഴും
നിനക്ക് അസാധ്യമാണ്.
അപ്പോൾ
ഇത്തരം വ്യക്തികൾ സൃഷ്ടിക്കുന്ന
മാനസികാസ്വസ്ഥകളിൽ
നിന്നും നിന്നെ രക്ഷപ്പെടുത്തുക
എന്നതൊന്നേ നിനക്ക്
ചെയ്യാൻ കഴിയൂ.
അതിന് ആദ്യം വേണ്ടത്
അവരിങ്ങിനേയേ
പെരുമാറു എന്ന സത്യം
അരക്കിട്ടൊറുപ്പിക്കുക.
നല്ലൊരു വാക്കും
പ്രനീക്ഷിക്കാതിരിക്കുക.,
നീ പ്രതീക്ഷിച്ച പെരുമാറ്റ രീതിയുമായി
അവർ വരുമ്പോൾ
അതിനെ
ഒരു ചലച്ചിത്രം പോലെ
വീക്ഷിക്കുക .
പ്രതികരണങ്ങൾക്ക്
അവരുടെ ഭാഷയിൽ
മറുപടിപറയാതെ
ക്ഷമയുടെ ഭാഷയിൽ
പ്രതികരിക്കുക.
കൂടെ മനസ്സിന്റെ ഉള്ളിൽ
ഒരു മുഴുനീള കോമഡി ചിത്രമായി
അവരുടെ പെരുമാറ്റത്തേയും
പ്രതികരണഭാഷയേയും
പരിവർത്തനം ചെയ്യുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്