പ്രതിഫലനം.ഖലീൽശംറാസ്

നിന്റെ വാക്കുകളേക്കാൾ
പ്രസക്തമാണ്
നിന്റെ മുഖഭാവങ്ങളും
ശാരീരികചലനങ്ങളും.
നിന്റെ പ്രസന്നതയും
സൗമ്യതയുമെല്ലാം
എപ്പോഴും
നിന്റെ ആശയവിനിമയങ്ങളിൽ
പ്രതിഫലിച്ചു കൊണ്ടേയിരിക്കണം.
തികച്ചും സന്തോഷവും
സംതൃപ്തിയും നിറഞ്ഞൊരു
മനസ്സുണ്ടെങ്കിലേ
അത്തരം അവസ്ഥകൾ
ശരീരത്തിലൂടെ
പ്രതിഫലിക്കുകയുള്ളു.

Popular Posts