പുനരാവിഷ്കരണം.ഖലീൽശംറാസ്

നിന്റെ ഉപബോധമനസ്സിന്
ഒറ്റ കാലമേയുള്ളു.
അത് വർത്തമാനകാലമാണ്.
ആ ഒരു മനസ്സിലേക്കാണ്
നീ ഭൂതകാലത്തിലെ
ചീത്ത അനുഭവങ്ങളെ
ചിന്തകളിലൂടെ
നിക്ഷേപിക്കുന്നത്.
അത്
ആ അനുഭവങ്ങൾ സൃഷ്ടിച്ച
വൈകാരിക സംഘർഷങ്ങളെ
ഈ വർത്തമാനകാലത്തിൽ
പുനരാവിഷ്കരിക്കുന്നതിലേക്ക്
നിന്റെ
മനസ്സിനെ നയിക്കുന്നു.
പകരം
പക്ഷെ നിന്റെ ഭൂതകാലത്തിലെ
നല്ല അനുഭവങ്ങളെ കുറിച്ച്
ചിന്തിക്കുക
അവയെ വർത്തമാനകാലത്തിൽ
നിന്റെ മനസ്സ്
പുനരാവിഷ്കരിച്ച് തരും.

Popular Posts