വാർദ്ധക്യമില്ലാത്ത വസന്തകാലം.

ഖലീൽശംറാസ് .

സമയമല്ല നിന്നെ
വൃദ്ധനാക്കുന്നത്.
ഞാൻ വയസ്സനായി
എന്ന ചിന്തയാണ്
നിന്നെ വൃദ്ധനാക്കുന്നത്.
ശരീരത്തിലെ
ചുക്കിചുളിവുകളിലേക്ക്
നോക്കാതെ
നിന്റെ മനസ്സിലേക്ക്
നോക്കുക.
അതിലെ
നൻമ നിറഞ്ഞ ചിന്തകളിലേക്കും
അവിടെ അനുഭവങ്ങളും
പഠനവും
ശേഘരിച്ച അറിവുകളിലേക്ക്
നോക്കുക.
അതിലൊക്കെയാണ്
നിന്റെ ജീവിതത്തിന്റെ
വസന്തകാലം നിലകൊള്ളുന്നത്
വാർദ്ധക്യമില്ലാത്ത വസന്തകാലം.

Popular Posts