നിന്നെ അറിയുന്നില്ല.ഖലീൽശംറാസ്

നിന്റെ ആന്തരികലോകത്തെ
ആരും കാണുന്നില്ല,
കേൾക്കുന്നില്ല,
അനുഭവിക്കുന്നില്ല.
ഓരോ വ്യക്തിയും
അവനവന്റെ
ആന്തരിക ലോകത്തെ മാത്രം
കേൾക്കുകയും
കാണുകയും
അനുഭവിക്കുകയും
ചെയ്യുന്നവരാണ്.
ഇനി അവർ
നിന്നെ
കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്നുണ്ടെങ്കിൽ
അവർ അത്
അറിയുന്നത്
നിന്റെ ലോകം നോക്കിയല്ല.
മറിച്ച്
അവരുടെ ആന്തരിലോകത്തിലെ
നിന്റെ ചിത്രം നോക്കിയാണ്.

Popular Posts