മരണത്തെ പേടിച്ച്.ഖലീൽശംറാസ്.

നിന്റെ ഭക്ഷ്യവസ്തുക്കളിലൂടെ
നിന്റെ പല്ലുകൾക്കിടയിലിരുന്ന്
ചവച്ചരക്കപ്പെടുമ്പോൾ
ആ സൂക്ഷ്മ ജീവികളോ.
ഉപ്പേരിയാവാൻ
ഇലകൾ ഫ്രയിംഗ് പാനിൽ
വെന്തുരുകുമ്പോൾ
ചെടികളോ.
മരണത്തിനു മുന്നിലിരിക്കുന്ന
മറ്റൊരു മൃഗമോ
ആ അവസാന
നിമിഷങ്ങളിലൊന്നും
മരണത്തെ പേടിച്ച്
ജീവിക്കുന്നില്ല.
പക്ഷെ ബുദ്ധിയും വിവേകവും
ഉള്ള മനുഷ്യൻമാത്രം
മരണത്തെ പേടിച്ച്
തനിക്ക് ലഭിച്ച ഈ
ജീവനുള്ള നിമിഷത്തിൽ
ജീവിക്കാൻ മറക്കുകയാണ്.

Popular Posts